Gulf

ഒ​രു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും ന​ഴ്‌​സ​റി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി അ​ബൂ​ദ​ബി

Published

on

ഒ​രു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും ന​ഴ്‌​സ​റി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി അ​ബൂ​ദ​ബി. അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ന​യം പു​റ​ത്തി​റ​ക്കി​യ​ത്. ജ​നി​ച്ച് ഒ​രു ദി​വ​സം മു​ത​ല്‍ നാ​ലു​വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കാ​ണ് ന​ഴ്‌​സ​റി​ക​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യെ​ന്ന് അ​ഡെ​ക്കി​ന്‍റെ പ്രാ​രം​ഭ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന (ഇ.​ഇ.​ഐ) ന​യ​ത്തി​ല്‍ പ​റ​യു​ന്നു.

2024-2025 അ​ക്കാ​ദ​മി​ക് വ​ര്‍ഷം മു​ത​ല്‍ പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ട്. 2025-2026 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ ന​ഴ്‌​സ​റി​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും നി​ര്‍ദേ​ശം ന​ട​പ്പാ​ക്കു​ക​യും വേ​ണം. ജോ​ലി​ക്കാ​രാ​യ അ​മ്മ​മാ​രു​ടെ സൗ​ക​ര്യാ​ര്‍ഥ​മാ​ണ് പു​തി​യ ന​യം പു​റ​ത്തി​റ​ക്കി​യ​ത്.

അ​തേ​സ​മ​യം തീ​രു​മാ​ന​ത്തോ​ട് സ​മി​ശ്ര​പ്ര​തി​ക​ര​ണ​മാ​ണ് സ​മൂ​ഹ​ത്തി​ല്‍ നി​ന്നു​യ​ര്‍ന്ന​ത്. ന​വ​ജാ​ത​ശി​ശു​ക്ക​ള്‍ ഏ​താ​നും മാ​സ​മെ​ങ്കി​ലും അ​മ്മ​മാ​ര്‍ക്കൊ​പ്പ​മാ​ണ് ക​ഴി​യേ​ണ്ട​തെ​ന്ന് നി​ര​വ​ധി പേ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version