Connect with us

Gulf

എല്ലാ വീട്ടിലും ഖുർആൻ’ കാമ്പെയ്ന് ദുബായ് കിരീടാവകാശി തുടക്കം കുറിച്ചു

Published

on

എല്ലാ വീട്ടിലും ഖുർആൻ’ കാമ്പെയ്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. ദുബായിലെ എല്ലാ വീടുകളിലും ഖുർആനിന്‍റെ പകർപ്പ് ഉണ്ടെന്ന് ഉറപ്പാക്കാനും മതപരമായ അവബോധം വളർത്താനുമാണ് ‘എല്ലാ വീട്ടിലും ഖുർആൻ’ കാമ്പെയ്ൻ തുടങ്ങിയതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. സംരംഭത്തിന്‍റെ ഭാഗമായി, ദുബായിലുടനീളം കൂടുതൽ വിശ്വാസികളെത്തുന്ന നിരവധി പള്ളികളിൽ ഖുറാൻ പകർപ്പുകൾ വിതരണം ചെയ്യും. ഏഴ് ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കുന്ന റമദാനിൽ ഖുറാൻ വാക്യങ്ങൾ പാരായണം ചെയ്യാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കും.

കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ‘മുഎസിൻ അൽ ഫ്രീജ്’ പദ്ധതിയുടെ രണ്ടാം സീസണിന് ഞായറാഴ്ച തുടക്കം കുറിച്ചു. യുവതലമുറകൾക്കിടയിൽ ദേശീയ സ്വത്വവും ഇസ്ലാമിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. മസ്ജിദുകളുമായുള്ള കുട്ടികളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുക, സമൂഹത്തിൽ ഇടപഴകുക, അവരുടെ ആത്മീയ വളർച്ചയിൽ ശാശ്വതമായ മുദ്ര പതിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്‍റെ രണ്ടാം പതിപ്പ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. മുഅ്സിൻ അൽ ഫ്രീജിന്‍റെ രണ്ടാം സീസണിൽ പങ്കെടുക്കുന്ന പള്ളികളുടെ എണ്ണം 50% വർദ്ധിപ്പിക്കും.

റമദാൻ മാസത്തിൽ 6-14 വയസ് പ്രായമുള്ള കുട്ടികളെ കേന്ദ്രീകരിച്ച് പള്ളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും തറാവീഹ് ഉൾപ്പെടയുള്ള അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുക്കാൻ ശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. യുവതലമുറയിൽ ദേശീയ വ്യക്തിത്വവും സാമൂഹിക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിൽ കുടുംബത്തിന്‍റെ പങ്ക് വർദ്ധിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ കാഴ്ചപ്പാടിന് അനുസൃതമാണ് ഷെയ്ഖ് ഹംദാന്‍റെ നിർദ്ദേശങ്ങൾ. സാംസ്കാരികവും ദേശീയവുമായ അഭിമാനം, മാന്യമായ പെരുമാറ്റം, സമപ്രായക്കാർക്കിടയിലുള്ള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരമ്പരാഗത എമിറാത്തി വസ്ത്രത്തിൽ പള്ളികളിൽ പങ്കെടുക്കാൻ ഇത് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസം, സ്വഭാവ രൂപീകരണം, സാമൂഹിക വികസനം എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ മസ്ജിദുകളുടെ പങ്ക് എടുത്തുകാണിക്കുന്നതാണ് ഈ സംരംഭം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വാടക തർക്കത്തിന് കടിഞ്ഞാൺ ഇടാൻ ഷാർജയും

Published

on

By

വാടക തർക്കത്തിന് കടിഞ്ഞാൺ ഇടാൻ ഷാർജയും. കെട്ടിടവാടക വർധന നിയന്ത്രിക്കാനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ലക്ഷ്യമിട്ട് ഷാർജയിൽ വാടക സൂചിക ഏർപ്പെടുത്താൻ ആലോചിക്കുന്നു. ദുബായ്, അബുദാബി എമിറേറ്റുകൾക്കു പിറകെ വാടക സൂചിക കൊണ്ടുവരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാർജ. ഭാവിയിൽ മറ്റു എമിറേറ്റുകളും ഇതു പിന്തുടർന്നേക്കും. ഓരോ പ്രദേശത്തിന്റെ പ്രാധാന്യവും വിപണി നിലവാരവും ജനസാന്ദ്രതയും കണക്കാക്കി വാടകപരിധി നിശ്ചയിക്കുന്നതിനാൽ വാടകനിരക്കും പരാതികളുടെ എണ്ണവും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്.

ഇതിനു മുന്നോടിയായി ഷാർജയിലെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ തരംതിരിക്കും. ഓരോ പ്രദേശത്തെയും വാടക നിലവാരം ജനങ്ങൾക്ക് കാണാവുന്ന വിധത്തിലാണ് ഷാർജ റെന്റൽ ഇൻഡക്സ് തയാറാക്കുക. റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും വാടക സൂചികയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Continue Reading

Gulf

തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്‍റെ ടീം മൂന്നാം സ്ഥാനം നേടി

Published

on

By

അപകടത്തില്‍ തളര്‍ന്നില്ല, 24 എച്ച് ദുബായ് 2025 എന്‍ഡ്യൂറന്‍സ് റേസില്‍ മൂന്നാം സ്ഥാനം നേടി തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്‍റെ ടീം. 991 വിഭാഗത്തിൽ തമിഴ് ടീം അജിത് കുമാർ റേസിങ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം. അദ്ദേഹത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് വിവരം അറിയിച്ചത്. ജിടി 4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും താരത്തിന് ലഭിച്ചു. നേരത്തെ പരിശീലനത്തിനിടെ ബ്രേക്ക് തകരാർ മൂലം അപകടം സംഭവിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുന്‍പാണ് അജിത്ത് ഒരു കാർ അപകടത്തിൽ പെട്ടതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Continue Reading

Gulf

കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക്​​ സൗജന്യ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച്​ ബജറ്റ്​ എയർലൈനായി എയർ അറേബ്യ

Published

on

By

കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക്​​ സൗജന്യ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച്​ ബജറ്റ്​ എയർലൈനായി എയർ അറേബ്യ. മറ്റ്​ എയർലൈനുകളിൽ നിന്ന്​ വിത്യസ്തമായ നിലവിൽ എയർ അറേബ്യ യാത്രക്കാർക്ക്​ 10 കിലോ സൗജന്യ ഹാൻഡ്​ ബാഗേജ്​ അനുവദിക്കുന്നുണ്ട്​. ഇത്​ കൂടാതെയാണ്​ കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക്​ മൂന്നു കിലോയുടെ ചെറു ഹാൻഡ്​ ബാഗേജ്​ കൂടി ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്​.

യാത്രക്കിടയിൽ കുഞ്ഞുങ്ങൾക്ക്​ ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഇത്​ ഉപയോഗിക്കാമെന്ന്​ വെബ്​സൈറ്റിലൂടെ കമ്പനി വ്യക്​തമാക്കി. എയർ ഇന്ത്യ ഉൾപ്പെടെ മറ്റ്​ വിമാന കമ്പനികൾ 30 കിലോ ചെക്കിൻ ബാഗേജും ഏഴ്​ കിലോ ഹാൻഡ്​ ബാഗേജുമാണ്​ അനുവദിക്കുന്നത്​. എന്നാൽ, എയർ അറേബ്യ മാത്രം​ 10 കിലോ ഹാൻഡ്​ ബാഗേജ്​ അനുവദിക്കുന്നുണ്ട്​. ഇതിനൊപ്പമാണ്​ കുഞ്ഞുങ്ങളുളള യാത്രക്കാർ മൂന്നു കിലോ അധികമായി ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്​.

ക്യാബിൻ ബാഗേജിന്‍റെ മൊത്തം തൂക്കം 10 കിലോ ആണെങ്കിലും രണ്ട്​ പെട്ടികൾ ഉപയോഗിക്കാം. ക്യാബിനിൽ സൂക്ഷിക്കുന്ന ബാഗിന്‍റെ അളവ്​ 55സെ.മീx40 സെ.മീx20 സെ.മീ ആയിരിക്കണം. സീറ്റിന്​ മുൻവശത്ത്​ സൂക്ഷിക്കുന്ന ബാഗിന്‍റെ അളവ്​ 25x33x20 സെ.മീ ആയിരിക്കണമെന്നും കമ്പനി അറിയിച്ചു. ഷാർജ ആസ്ഥാനത്തു നിന്നും ഈജിപ്ത്​, മൊറോക്കോ എന്നീ ഹബ്ബുകളിൽ നിന്നും​ പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്​. ഇത്​ കൂടാതെയാണ്​ കുട്ടികളുള്ള യാത്രക്കാർക്ക്​ മൂന്നു കിലോ അധിക ബാഗേജ്​ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.