Connect with us

Gulf

എയർ ടാക്‌സി പദ്ധതിക്കായി നാല് സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് RTA

Published

on

എയർ ടാക്‌സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യ എയർ ടാക്സി സ്റ്റേഷന്റെ ഔദ്യോഗിക പ്രവർത്തനം 2026 ആദ്യ പാദത്തിൽ ആരംഭിക്കും. ഒന്നാംഘട്ടത്തിൽ നാല് സ്റ്റേഷനുകൾ ഉൾപ്പെടുമെന്നും വ്യക്തമാക്കി.


ഹോട്ടലുകളെയും വിമാനത്താവളത്തെയും ബന്ധപ്പെടുത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എയർ ടാക്സി സേവനം നൽകുമെന്നാണ്  പ്രതീക്ഷ.  ആധുനികവും ഫലപ്രദവുമായ ഗതാഗത മാർഗങ്ങൾ പ്രദാനം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.  ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് കോൺഫറൻസിനും എക്‌സിബിഷനും അനുബന്ധിച്ച് ആർടിഎയിലെ പൊതുഗതാഗത ഏജൻസിയിലെ ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് വകുപ്പ് ഡയറക്ടർ ഖാലിദ് അൽ അവാദി ഇക്കാര്യം അറിയിച്ചത്.


സേവനത്തിന്റെ ആദ്യ ഘട്ടത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നീ നാല് തന്ത്രപ്രധാനമായ ലാൻഡിങ്  സൈറ്റുകൾ ഉൾപ്പെടുന്നു. അവ സ്‌കൈപോർട്ടുമായി സഹകരിച്ച് രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. അവയിൽ ടേക്ക് ഓഫ്, ലാൻഡിങ് ഏരിയകൾ, ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങൾ, ഒരു പ്രത്യേക പാസഞ്ചർ ഏരിയ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2026 ന്റെ ആദ്യ പാദത്തിൽ എയർ ടാക്‌സി സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോബി ഏവിയേഷനിലെ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ ടൈലർ ട്രെറോട്ടോല പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ലീഡർ കെ.കരുണാകരൻ,പി ടി തോമസ് എന്നിവരെ അനുസ്മരിച്ച് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി

Published

on

By

കോൺഗ്രസ് സമുന്നത നേതാക്കളായ ലീഡർ കെ.കരുണാകരൻ , പി ടി തോമസ് എന്നിവരുടെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതിയിൽചേർന്ന ചടങ്ങിൽ വർക്കിങ് പ്രസിഡന്റ്‌ ബി. പവിത്രൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് ചെന്ത്രാപ്പിന്നി, ബാബുരാജ് കാളിയെത്തിൽ, ബഷീർ നരണിപ്പുഴ, അഷ്‌റഫ്‌ പാലേരി, ഇക്ബാൽ ചെക്കിയാട്, സജി ബേക്കൽ, അരിഷ് അബൂബക്കർ, താജുദ്ധീൻ പൈക്ക, അഹ്‌മദ്‌ അലി, സുധീപ് പയ്യന്നൂർ, സുനിൽ നമ്പ്യാർ, അഡ്വ. സിജോ ഫിലിപ്പ്, ബൈജു സുലൈമാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും പ്രജീഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

Continue Reading

Gulf

കാ​ന്‍സ​റി​നെ​തി​രെ ഇ​മ്യൂ​ണോ തെ​റ​പ്പി വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി

Published

on

By

പ​ശ്ചി​മേ​ഷ്യ​യി​ലാ​ദ്യ​മാ​യി കാ​ന്‍സ​റി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ടി ​സെ​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ന്‍സ​ര്‍ ഇ​മ്മ്യൂ​ണോ​തെ​റ​പ്പി​യാ​യ സി.​എ.​ആ​ർ -ടി ​സെ​ല്‍ തെ​റ​പ്പി രോ​ഗി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി സ്റ്റെം ​സെ​ല്‍സ് സെ​ന്‍റ​ര്‍ (എ.​ഡി.​എ​സ്.​സി.​സി).

ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം ആ​രോ​ഗ്യ​ക​ര​മാ​യ കോ​ശ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന രോ​ഗ​മാ​യ ലു​പ​സ് ബാ​ധി​ച്ച രോ​ഗി​യി​ലാ​ണ് സി.​എ.​ആ​ര്‍-​ടി സെ​ല്‍ തെ​റ​പ്പി ന​ട​ത്തി​യ​ത്. രോ​ഗ​പ്ര​തി​രോ​ധ രോ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ ചി​കി​ത്സ​യി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ലു​പ​സ് രോ​ഗം മൂ​ലം രോ​ഗി​യു​ടെ ത്വ​ക്കി​നും സ​ന്ധി​ക​ള്‍ക്കും ശ്വാ​സ​കോ​ശ​ത്തി​നും ഹൃ​ദ​യ​ത്തി​നും വൃ​ക്ക​ക​ള്‍ക്കും ത​ക​രാ​റു​ണ്ടാ​ക്കു​ക​യും എ​രി​ച്ചി​ലും വേ​ദ​ന​യും അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ക. പ​തി​നാ​യി​രം പേ​രി​ല്‍ 43.7 ശ​ത​മാ​നം പേ​ര്‍ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ ലു​പ​സ് രോ​ഗ​മു​ണ്ടെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഇ​തു സാ​ധാ​ര​ണ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. പ​ത്തു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഈ ​രോ​ഗം നേ​രി​ടു​ന്ന അ​റു​പ​തു​കാ​രി​യി​ലാ​ണ് സി.​എ.​ആ​ർ -ടി ​സെ​ൽ തെ​റ​പ്പി ന​ട​ത്തി​യ​ത്.

Continue Reading

Gulf

യുഎഇ കാലാവസ്ഥ: ചില പ്രദേശങ്ങളിൽ മഴ; പൊടി നിറഞ്ഞ അവസ്ഥ പ്രതീക്ഷിക്കുന്നു

Published

on

By

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇയിലെ ചില താമസക്കാർക്ക് ഡിസംബർ 22 ഞായറാഴ്ച മഴ പ്രതീക്ഷിക്കാം.

ദ്വീപുകളിലും ചില വടക്കൻ, തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാം, രാജ്യത്തെ മിക്ക താമസക്കാർക്കും ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. പകൽ മുഴുവൻ പൊടിപടലങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് മീറ്റ് ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും, അത് കടലിന് മുകളിൽ പുതിയതായിത്തീരും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് യുഎഇ നിവാസികൾക്ക് കാറ്റുള്ള ദിവസമാണ് വാഗ്ദാനം ചെയ്യുന്നത്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമോ മിതമായതോ ആയിരിക്കും. അതേസമയം, ഒമാൻ കടലിൽ ദിവസം മുഴുവൻ നേരിയതോ മിതമായതോ ആയ അവസ്ഥ ദൃശ്യമാകും.

 

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.