Connect with us

Gulf

ഐഫോണ്‍ കണ്ണുകൊണ്ട് നിയന്ത്രിക്കാം, പുതിയ ഹോംസ്‌ക്രീന്‍; ഐഒഎസ് 18 ലെ പുതിയ ഫീച്ചറുകള്‍

Published

on

By K.j.George

അങ്ങനെ പുതിയ ഐഒഎസ് 18 ഫോണുകളില്‍ എത്തിയിരിക്കുന്നു. ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഒഎസ് അപ്‌ഡേറ്റ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണുകളിലെ ഹോം സ്‌ക്രീനിലും ലോക്‌സക്രീനിലും പുതിയ കസ്റ്റമൈസേഷന്‍, ഹോം സ്‌ക്രീനില്‍ ആപ്പുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം പുതിയ ഡിസൈനിലുള്ള കണ്‍ട്രോള്‍ സെന്ററും പുതിയ പാസ് വേഡ് മാനേജ്മെന്റ് ആപ്പും ഐഒഎസ് 18 ല്‍ എത്തിയിട്ടുണ്ട്.

അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ്.

കഴിഞ്ഞ ദിവസം രണ്ട് അപ്‌ഡേറ്റുകളാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ഐഒഎസ് 17.7 നും ഐഒഎസ് 18 നും ആദ്യം 17.7 അപ്‌ഡേറ്റ് ചെയ്തതിന് ശേഷം ഐഒഎസ് 18 അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യുകയും സ്റ്റോറേജ് പരമാവധി കാലിയാക്കി വെക്കുകയും ചെയ്യുക. പുതിയ ഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ഒരു മണിക്കൂറോളം സമയം വേണം.

ഐഒഎസിലെ പ്രകടമായ മാറ്റങ്ങളിലൊന്നാണ് ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍ ഫീച്ചര്‍.

നേരത്തെ ആപ്പ് ഐക്കണുകള്‍ ഓട്ടോമാറ്റിക് ഗ്രിഡ് ആയാണ് ക്രമീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സ്‌ക്രീനില്‍ ഇഷ്ടാനുസരണം എവിടേക്ക് വേണമെങ്കിലും നീക്കിവെക്കാം. പശ്ചാത്തലത്തിലെ ചിത്രം വ്യക്തമായി കാണും വിധം ആപ്പ് ഐക്കണുകള്‍ ക്രമീകരിക്കാന്‍ ഇതുവഴി സാധിക്കും.

ഇത് മാത്രമല്ല ആപ്പ് ഐക്കണുകളുടെ നിറം മാറ്റാനും സാധിക്കും.

ലൈറ്റ്, ഡാർക്ക്, ഓട്ടോമാറ്റിക്, ടിന്റഡ് എന്നിങ്ങനെ വിവിധ മോഡുകൾ ഇതിൽ ലഭ്യമാണ്. ടിന്റഡ് മോഡ് വഴി ആപ്പ് ഐക്കണുകൾക്കെല്ലാം പശ്ചാത്തല ചിത്രത്തിന് അനുയോജ്യമായ വിധത്തിൽ ഒരേ നിറം നൽകാനാവും. ആപ്പ് ഐക്കണുകളുടെ വിലപ്പവും കൂട്ടാം.
ലോക്ക് സ്ക്രീൻ കസ്റ്റമൈസേഷൻ ഫീച്ചർ ഉപയോഗിച്ച് ലോക്ക് സ്ക്രീനിൽ ഇഷ്ടമുള്ള ഷോർട്ട്കട്ട് ബട്ടണുകൾ സെറ്റ് ചെയ്യാൻ നിങ്ങൾക്കാവും.
ഫ്ളാഷ് ലൈറ്റിന്റെ ക്രമീകരണംനേരത്തെ ഫ്ളാഷ് ലൈറ്റിന്റെ പ്രകാശത്തിന്റെ ബ്രൈറ്റ്നെസ് മാത്രമാണ് ക്രമീകരിക്കാൻ സാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഫ്ളാഷ് ലൈറ്റിന്റെ ബീം ലെങ്തും ക്രമീകരിക്കാൻ സാധിക്കും. ഇതിനായി ഡൈനാമിക് ഐലന്റിലുള്ള ടോർച്ച് ഐക്കണിൽ ടാപ്പ് ചെയ്താൽ മതി.
അടിമുടി മാറിയ കൺട്രോൾ സെന്റർ

ഐഒഎസ് 18 ലെ വലിയ മാറ്റങ്ങളിലൊന്നാണ് കൺട്രോൾ സെന്ററിലേത്.

സ്ക്രീനിൽ മുകളിൽ നിന്ന് താഴേക്ക് സൈ്‌വപ്പ് ചെയ്യുമ്പോഴാണ് കൺട്രോൾ സെൻ്റർ തുറക്കുക. വിവിധ ടൂളുകളുടെ വിജറ്റുകൾ (widgets) അതിൽ കാണാം. ഈ വിഡ്ജെറ്റുകളുടെ വലിപ്പം ക്രമീകരിക്കാനും പ്രാധാന്യം അനുസരിച്ച് അവയുടെ സ്ഥാനം ക്രമീകരിക്കാനും ഉപഭോക്താവിന് സാധിക്കും.
ഇതിന് പുറമെ കൺട്രോൾ സെന്ററിനെ വിവിധ പേജുകളാക്കി വിഭജിച്ചിട്ടുണ്ട്. ഹോം സ്ക്രീനിൽ മുകളിൽ നിന്ന് താഴേക്ക് സൈ‌്വപ്പ് ചെയ്ത് കൺട്രോൾ സെൻ്റർ തുറന്നതിന് ശേഷം. സ്ക്രീനിൽ മുകളിലേക്ക് സൈ്വപ്പ് ചെയ്യുമ്പോൾ, മ്യൂസിക് കൺട്രോൾ, കണക്ടിവിറ്റി കൺട്രോൾ എന്നീ പേജുകൾ കാണാം. ഈ മൂന്ന് പേജുകളുടെയും ഐക്കണുകൾ കൺട്രോൾ സെന്റർ സ്ക്രീനിന്റെ വലത് വശത്ത് മധ്യത്തിലായി കാണാം.
ആപ്പുകൾ ലോക്ക് ചെയ്യാം ഹൈഡ് ചെയ്യാംപാസ് വേഡ് ആപ്ലിക്കേഷനുകൾ ഉൾപ്പടെ സ്വകാര്യത വേണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ആപ്പുകളെ മറച്ചുവെക്കാൻ ഐഫോണിൽ ഇനി സാധിക്കും.

ഫേസ് ഐഡി ഉപയോഗിച്ച് മാത്രമേ ലോക്ക് ചെയ്ത ആപ്പുകൾ തുറക്കാനാവൂ.

ഇതിനായി ആപ്പ് അക്കൗണുകൾക്ക് മേൽ ലോങ് പ്രസ് ചെയ്യുക. ശേഷം Require Face ID തിരഞ്ഞെടുക്കുക. ഇതുവഴി ആപ്പുകൾ ഫേസ് ഐഡി വെച്ച് ലോക്ക് ചെയ്യാം. ഇനി ഈ ആപ്പ് ഹോം സ്ക്രീനിൽ നിന്നും ആപ്പ് ലൈബ്രറിയിൽ നിന്നും മറച്ചുവെക്കണമെങ്കിൽ Hide and Require Face ID തിരഞ്ഞെടുക്കാം. ഇങ്ങനെ ഹൈഡ് ചെയ്യപ്പെടുന്ന ആപ്പുകൾ ആപ്പ് ലൈബ്രറിയിൽ താഴെയായി കാണുന്ന ഹിഡെൻ ആപ്പ് ഫോൾഡറിലേക്ക് പോവും. ഇത് തുറക്കണമെങ്കിൽ ഫേസ് ഐഡി ആവശ്യമാണ്.
ടെക്സ്റ്റ് ഇഫക്ടുകൾമെസേജസ് ആപ്ലിക്കേഷനിൽ അയക്കുന്ന സന്ദേശങ്ങൾക്ക് വിവിധ ടെക്സ്റ്റ് ഇഫക്ടുകൾ ചേർക്കാനുള്ള സൗകര്യം ഐഒഎസ് 18 ൽ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിന് വിവിധ ആനിമേറ്റഡ് ഇഫക്ടുകൾ നൽകാനും ചാറ്റിങ് കൂടുതൽ രസകരമാക്കാനുമാവും. ഇതിനായി ആപ്പിൾ കീബോർഡ് ഉപയോഗിച്ച് സന്ദേശം ടൈപ്പ് ചെയ്ത് സെലക്ട് ചെയ്യുക. ശേഷം കീബോർഡിൽ വലത് ഭാഗത്ത് മുകളിലായി കാണുന്ന A എന്ന ഐക്കൺ ടൈപ്പ് ചെയ്യുമ്പോൾ വിവിധ ടെക്സ്റ്റ് ഇഫക്ടുകൾ കാണാം.ഐഒഎസ് 18 ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ മാത്രമേ ഈ ടെക്സ്റ്റ് ഇഫക്ടു‌കൾ കാണുകയുള്ളൂഇമോജി ടാപ്പ് ബാക്കുകൾ

സന്ദേശങ്ങൾക്ക് ഇമോജികളിലൂടെ പ്രതികരണം അറിയിക്കുന്ന ഫീച്ചറാണ് ഇമോജി ടാപ്പ് ബാക്ക്.

ഫോണിലെ ഇമോജി ലൈബ്രറിയിൽ ഏതും ഇതിനായി ഉപയോഗിക്കാനാവും. സന്ദേശങ്ങൾക്ക് മേൽ ലോങ് പ്രസ് ചെയ്താൽ ടാപ്പ് ബാക്ക് ഓപ്ഷനുകൾ കാണാം. ഇതിൽ ഇമോജി ഐക്കണിൽ ടാപ്പ് ചെയ്താൽ കൂടുതൽ ഐക്കണുകൾ തിരഞ്ഞെടുക്കാം.
സെന്റ് ലേറ്റർസന്ദേശങ്ങൾ മറ്റൊരു സമയത്ത് കൃത്യമായി അയക്കുന്നതിന് ഇതുവഴി സാധിക്കും. മെസേജസ് ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനുള്ള ഫീച്ചറാണ് സെന്റ് ലേറ്റർ. സന്ദേശം ടൈപ്പ് ചെയ്ത് ഇടത് ഭാഗത്തുള്ള + ഐക്കണിൽ ടാപ്പ് ചെയ്താൽ Send Later ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്ത് തീയ്യതിയും സമയവും ക്രമീകരിക്കുക. ഐമെസേജുകൾ മാത്രമേ ഈ രീതിയിൽ അയക്കാനാവൂ.

ആർസിഎസ് സന്ദേശങ്ങൾ.

ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകൾ തമ്മിലുള്ള സന്ദേശകൈമാറ്റം കൂടുതൽ ജനകീയമാവുകയാണ് ഇതുവഴി. ഉപഭോക്താക്കളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണ് ഐഒസ് 18 ൽ ആർസിഎസ് മെസേജിങ് സൗകര്യം എത്തുന്നത്. ഇതുവഴി ഐഫോണിലെ മേസേജസ് ആപ്പ് ഉപയോഗിച്ച് ആൻഡ്രോയിഡ് ഉപഭോക്താവിന് സന്ദേശം അയക്കുമ്പോൾ, അയാൾക്ക് ടൈപ്പിങ് ഇന്റിക്കേറ്ററുകൾ കാണാനും സന്ദേശം സ്വീകർത്താവിന് കിട്ടിയെന്നതിന്റെ വിവരങ്ങൾ അറിയാനും ഇതുവഴി സാധിക്കും. ഇതിന് പുറമെ ഉയർന്ന റെസലൂഷനിലുള്ള ചിത്രങ്ങളും വീഡിയോകളും ഇതുവഴി കൈമാറാനാവും.
ഐഫോൺ സ്ക്രീൻ മാക്ക് കംപ്യൂട്ടറിൽ മിറർ ചെയ്യാനുള്ള സൗകര്യംഐഫോൺ സ്ക്രീൻ മാക്ക് കംപ്യൂട്ടറിൽ കാണാനും കംപ്യൂട്ടർ ഉപയോഗിച്ച് നിയന്ത്രിക്കാനും ഫോണിലെ ആപ്പുകൾ മാക്കിൽ നിന്ന് തന്നെ ഉപയോഗിക്കാനും സാധിക്കും. ഇതിനായി മാക്കിൽ പ്രത്യേക ഐഫോൺ മിററിങ് ആപ്പ് ലഭ്യമാണ്. ഒരേ ആപ്പിൾ ഐഡിയിലും ഒരേ വൈഫെ നെറ്റ് വർക്കിലും ബന്ധിപ്പിച്ച ഐഫോണും മാക്കും തമ്മിലേ ഈ രീതിയിൽ ബന്ധിപ്പിക്കാനാവൂ.

പുതിയ കാൽക്കുലേറ്റർ ആപ്പ്.

കാൽക്കുലേറ്റർ ആപ്പിൽ ഒരു പുതിയ ഡിലീറ്റ് ബട്ടൺ അവതരിപ്പിച്ചിട്ടുണ്ട്. കണക്കുകൂട്ടുമ്പോൾ അക്കങ്ങൾ തെറ്റായി നൽകിയാൽ അത് തിരുത്താനും നീക്കം ചെയ്യാനുമുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നില്ല. പൂർണമായും മാറ്റി ടൈപ്പ് ചെയ്യേണ്ടിയിരുന്നു. എന്നാൽ ഡിലീറ്റ് ബട്ടൺ ഉപയോഗിച്ച് തെറ്റായി ടൈപ്പ് ചെയ്ത അക്കങ്ങൾ ബാക്ക് സ്പേസ് ചെയ്ത് ഒഴിവാക്കാനാവും.ഇത് കുടാതെ സൈന്റിഫിക് കാൽക്കുലേറ്റർ ഓപ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്. ഗണിത പ്രശ്നങ്ങൾ എഴുതിക്കൂട്ടാൻ കഴിയുന്ന മാത്ത് നോട്ട് ഫീച്ചറും, അളവുകളും കറൻസികളും കൺവേർട്ട് ചെയ്യാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.