എയർ ടാക്സി നിർമാണത്തിനും അബൂദബിയിൽ അന്താരാഷ്ട്ര തലസ്ഥാനം സ്ഥാപിക്കുന്നതിനുമായി അബൂദബി ഇൻവെസ്റഎയർ ടാക്സി നിർമാണത്തിനും അബൂദബിയിൽഅന്താരാഷ്ട്ര തലസ്ഥാനം സ്ഥാപിക്കുന്നതിനുമായി അബൂദബി ഇൻവെസ്റ്റ്മെൻ്റ് ഓഫിസുമായി കോടി ക്കണക്കിന് ഡോളറിൻ്റെ കരാറിൽ ഈ വർഷം തുടക്കത്തിൽ ആർച്ചർ ഏവിയേഷൻ ഒപ്പുവെച്ചിരുന്നു.വൈദ്യുതി ഊർജത്തിൽ പ്രവർത്തിക്കുന്ന വിമാനമാണ് ആർച്ചർ വികസിപ്പിക്കുന്നത്. ആർച്ചറിന് തന്നെയാണ് ഇതിന്റെ പ്രവർത്തന ചുമതലയും. എയർ ടാക്സി സർവിസ് ആരംഭിക്കുന്നതോടെ അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്ര സമയം 60 മുതൽ 90 മിനിറ്റിൽ നിന്ന് 10 മുതൽ 20 മിനിറ്റായി കുറയും. 800 മുതൽ 1500 ദിർഹമാണ് യാത്ര ചെലവ്കണക്കാക്കുന്നത്. എമിറേറ്റിനുള്ളിൽ യാത്ര ചെയ്യാനുള്ള ചെലവ് ഏതാണ്ട് 350 ദിർഹമായിരിക്കുമെന്നാണ് സൂചന.
അടുത്ത ഒരു വർഷത്തിനുള്ളിൽ എയർ ടാക്സി യു.എ.ഇയുടെ ആകാശത്ത് പറന്ന് നടക്കുമെന്ന് ആ ർച്ചർ ഏവിയേഷൻ ചീഫ് കൊമേഴ്സ്യൽ ഓഫിസർ നിഖിൽ ഗോയൽ പറഞ്ഞു. എയർ ടാക്സി യാഥാർ ഥ്യമാകുന്നതോടെ യു.എ.ഇയുടെ യാത്ര ഗതാഗത രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതു ന്നത്.