Gulf

ഉപഭോക്താക്കളുടെ ഡാ​റ്റ സം​ര​ക്ഷ​ണ​ത്തി​ൽ വീ​ഴ്ച; ഇ​ൻ​ഷു​റ​ൻ​സ്​ സ്ഥാ​പ​ന​ത്തി​ന്​ പ്ര​വ​ർ​ത്ത​ന വി​ല​ക്ക്​

Published

on

ഉ​പ​ഭോ​ക്താ​വി​ന്‍റെ വി​വ​ര​ങ്ങ​ൾ ശ​രി​യാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ച്ച്​ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ന​ട​പ​ടി​ക്ക്​ വി​ധേ​യ​മാ​യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ പേ​ര്​ ബാ​ങ്ക്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പോ​ളി​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ സ്ഥാ​പ​നം വീ​ഴ്ച​വ​രു​ത്തി​യ​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

സൂ​പ്പ​ർ​വൈ​സ​റി റെ​ഗു​ലേ​റ്റ​റി ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളും ജീ​വ​ന​ക്കാ​രും യു.​എ.​ഇ​യി​ലെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും ഇ​ൻ​ഷു​റ​ൻ​സ്​ മേ​ഖ​ല​ക​ളു​ടെ​യും സാ​മ്പ​ത്തി​ക സം​വി​ധാ​ന​ത്തി​ന്‍റെ​യും സു​താ​ര്യ​ത​യും സ​ത്യ​സ​ന്ധ​ത​യും സം​ര​ക്ഷി​ക്കും.കള്ളപ്പണം തടയൽ നയങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഒരു ബാങ്കിന്റെ ലൈസൻസ് അടുത്തിടെ സെൻട്രൽ ബാങ്ക് താൽ ക്കാലികമായി മരവിപ്പിക്കുകയും 58 ലക്ഷം പിഴ ചുമ ത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version