അബുദാബിയിൽ താമസിക്കുന്ന തുഷാർ ദേശ്കർ ജൂലൈ 31-ന് വാങ്ങിയ 334240 എന്ന നമ്പർ ടിക്കറ്റിനെ തേടിയാണ് ഭാഗ്യമെത്തിയത്. ഷോയിൽ ഭാഗ്യശാലിയെ തെരഞ്ഞെടുക്കുമ്പോൾ തുഷാർ വീട്ടിലുണ്ടായിരുന്നെങ്കിലും ഷോ കാണുന്നുണ്ടായിരുന്നില്ല. അവതാരകരായ റിച്ചാർഡിനോടും ബൗച്രയോടും ആരെന്ന് ചോദിച്ചായിരുന്നു തുഷാർ സംസാരത്തിന് തുടക്കമിട്ടത്. ഈ മാസത്തെ ഭാഗ്യശാലി താനാണെന്ന് അറിഞ്ഞ തുഷാർ ആശ്ചര്യപ്പെടുകയും ഇത് ശരിയാണോയെന്ന് വീണ്ടും ചോദിക്കുകയും ചെയ്തു. സമ്മാന തുക തന്റെ മൂന്ന് സുഹൃത്തുക്കളുമായി പങ്കിടാനാണ് തീരുമാനമെന്ന് തുഷാർ പറഞ്ഞു. ആദ്യം തന്റെ ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ അവസാനിപ്പിക്കുമെന്നും കുടുംബത്തിന്റെ സംരക്ഷണത്തിനായി തുക മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണത്തെ ബിഗ് ടിക്കറ്റ് 15 മില്യൺ ദിർഹം സമ്മാനമാണ് വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങിയവർക്ക് ടിക്കറ്റെടുത്തതിന്റെ പിറ്റേന്ന് ഒരു ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുക്കും. ഒരു ഭാഗ്യശാലിക്ക് 50,000 ദിർഹമാണ് ലഭിക്കുക. കൂടാതെ, സെപ്തംബർ 3 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ പങ്കെടുക്കുന്ന 10 പേർക്ക് 100,000 ദിർഹം വീതവും 325,000 ദിർഹം വിലയുള്ള റേഞ്ച് റോവർ വെലാറും ലഭിക്കും. ഒരു ഡ്രീം കാർ ടിക്കറ്റിൻ്റെ വില 150 ദിർഹമാണ്, ക്യാഷ് പ്രൈസ് പോലെ, രണ്ട് ടിക്കറ്റുകൾ വാങ്ങുന്ന ആർക്കും ഒരെണ്ണം സൗജന്യമായി ലഭിക്കും. www.bigticket.ae വഴിയോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ഓൺലൈനായി ടിക്കറ്റ് വാങ്ങലുകൾ നടത്താം.