Connect with us

Gulf

ഇന്ത്യ ദൈവത്തിന് നൽകിയ ലോകകപ്പ്; 2011ൽ കിരീടം ഉയർത്തിയ നീലപ്പട

Published

on

2007ലെ ഏകദിന ലോകകപ്പിലെ കനത്ത തോൽവി നേരിട്ട ശേഷം ഇന്ത്യൻ ടീം തലകുനിച്ച് മടങ്ങി. ആറ് മാസത്തിനുള്ളിൽ ട്വന്റി 20 ലോകകപ്പ് എത്തി. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരനിര ലോകകിരീടം നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. പിന്നാലെ ചില മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ വന്നു. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരങ്ങളുടെ നിരയായി ഇന്ത്യൻ ടീം. രാഹുൽ ദ്രാവിഡും സൗരവ് ​ഗാം​ഗുലിയും ഇന്ത്യൻ ടീമിന് പുറത്തായി. 2011ലെ ലോകകപ്പിനെ മുന്നിൽ കാണണമെന്നായിരുന്നു മാറ്റങ്ങളോട് ധോണിയുടെ പ്രതികരണം. നാല് വർഷത്തിനിടയിൽ ഐസിസി ടൂർണമെ‍ന്റുകൾ പലത് വന്നു. ഒരിടത്തും ഇന്ത്യ സെമിയിലേക്ക് കടന്നില്ല.

അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പിനെത്തി. സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിന്റെ അവസാന ലോകകപ്പായി 2011നെ വിലയിരുത്തി. ക്രിക്കറ്റ് ലോകകപ്പിന്റെ 10-ാം പതിപ്പിന് ഇന്ത്യ, ശ്രീലങ്ക, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങൾ വേദിയായി. സുരക്ഷാ കാരണങ്ങളാൽ ആദ്യം വേദിയായിരുന്ന പാകിസ്താനിൽ നടത്താനിരുന്ന മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റി.

ഇന്ത്യയുടെ ആദ്യ മത്സരം ബം​ഗ്ലാദേശിനെതിരെയായിരുന്നു. 2007ലെ ദുരന്തം ആവർത്തിക്കരുതെന്ന് ഇന്ത്യൻ ടീമിന്റെ മനസിലുണ്ടായിരുന്നു. ആദ്യ മത്സരത്തിന് വേദിയായതും ബംഗ്ലാദേശിലെ മിർപൂരായിരുന്നു. സേവാ​ഗ് ആദ്യ പന്ത് മുതൽ അടിച്ചുതകർത്തു. സച്ചിനും ​ഗംഭീറും പിന്തുണ നൽകി. 23.2 ഓവറിൽ ഇന്ത്യ 2ന് 152. നാലമാനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി എത്തിയതോടെ കഥ മാറി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 203 റൺസ് കൂട്ടിച്ചേർത്തു. സേവാ​ഗ് 175ഉം കോഹ്‌ലി പുറത്താകാതെ 100 റൺസുമെടുത്തു. ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റിന് 370 റൺസ്.

ബം​ഗ്ലാദേശ് തിരിച്ചടിച്ചതോടെ ഇന്ത്യൻ ആരാധകർ ഭയന്നു. തമിം ഇക്ബാൽ 70ഉം ഷക്കീബ് അൽ ഹസൻ 55ഉം റൺസുമെടുത്തു. ആദ്യ ആറ് ബാറ്ററുമാർ നന്നായി കളിച്ചു. 39 ഓവറിൽ 3ന് 234 റൺസെന്ന ശക്തമായ നിലയിൽ ബം​ഗ്ലാദേശ് എത്തി. എന്നാൽ പിന്നീട് 9ന് 283ൽ എത്താനെ ബം​ഗ്ലാദേശിന് സാധിച്ചൊള്ളു. 87 റൺസിന്റെ ആത്മവിശ്വാസം നൽകുന്ന ജയമാണ് ഇന്ത്യ നേടിയത്.

ഇം​ഗ്ലണ്ടിനെതിരെ 338 റൺസെടുത്തിട്ടും മത്സരം ടൈയിൽ അവസാനിച്ചു. സച്ചിൻ സെഞ്ചുറിയും ​ഗംഭീറും യുവരാജും അർദ്ധ സെഞ്ചുറിയും നേടി. പക്ഷേ 327ന് 5 എന്ന നിലയിൽ നിന്ന് ഇന്ത്യ 338 റൺസിന് ഓൾ ഔട്ടായി. ആൻഡ്രൂ സ്ട്രോസിന്റെ 158ഉം ഇയാൻ ബെല്ലിന്റെ 69ഉം ഇം​ഗ്ലണ്ട് ഇന്നിം​ഗ്സിന് കരുത്തായി. മത്സരം ടൈയിൽ അവസാനിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നിരാശരായി സ്റ്റേഡിയം വിട്ടു.

അയർലൻഡിനെതിരായ മത്സരം മുതൽ യുവരാജായിരുന്നു താരം. അഞ്ച് വിക്കറ്റും അർദ്ധ സെഞ്ചുറിയും നേടി യുവരാജിന്റെ പോരാട്ടം. പക്ഷേ 208 എന്ന ചെറിയ ലക്ഷ്യത്തിലെത്താൻ ഇന്ത്യയ്ക്ക് 46 ഓവർ വേണ്ടിവന്നു. നെതർലാൻഡ്സിനോടും വിറച്ച് ജയിച്ചു. ഇത്തവണയും യുവരാജ് സിം​ഗ് അർദ്ധ സെഞ്ചുറി നേടി. നെതർലാൻഡ്സ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ തകർത്തടിച്ചു. സേവാ​ഗ് 73, സച്ചിൻ 111, ​ഗംഭീർ 69 തുടങ്ങി ആദ്യ മൂന്ന് താരങ്ങൾ തകർത്തടിച്ചു. പക്ഷേ പിന്നാലെ വന്നവർക്കാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ആറ് താരങ്ങൾ രണ്ടക്കം കടന്നില്ല. 48.4 ഓവറിൽ ഇന്ത്യ 296 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. രണ്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയുടെ ജയം. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവി.

വെസ്റ്റ് ഇൻഡീസിനെതിരെ ​ഗ്രൂപ്പിലെ അവസാന മത്സരം. യുവരാജ് സിം​ഗ് 113ഉം വിരാട് കോഹ്‌ലി 59ഉം റൺസെടുത്തു. ഇന്ത്യൻ സ്കോർ 268 റൺസിൽ എത്തി. ബൗളർമാർ നന്നായി കളിച്ചപ്പോൾ ഇന്ത്യയ്ക്ക് 80 റൺസിന്റെ തകർപ്പൻ ജയം. ക്വാർട്ടർഫൈനൽ മാതൃകയിലുള്ള സൂപ്പർ എട്ടായിരുന്നു 2011ലേത്. ഇന്ത്യയുടെ എതിരാളികൾ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റിന് 260 റൺസെടുത്തു. പോണ്ടിങിന്റെ 104ഉം ബ്രാഡ് ഹാഡിന്റെ 53ഉം ഓസീസ് നിരയിലെ മികച്ച പ്രകടനങ്ങൾ. ഓസ്ട്രേലിയ 6 വിക്കറ്റിന് 260 റൺസെടുത്തു.

ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. ബ്രെറ്റ് ലിയും മിച്ചൽ ജോൺസണും ഷോൺ ടൊയറ്റും ഷെയ്ൻ വാട്സണും തീ തുപ്പുന്ന പന്തുകൾ എത്തി. സേവാ​ഗ് വാട്സണ് മുന്നിൽ വീണു. സച്ചിനും സേവാ​ഗും അർദ്ധ സെഞ്ചുറി നേടി. യുവരാജിന്റെ പുറത്താകാതെയുള്ള 57 കൂടിയായതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ബ്രെറ്റ് ലിയെ ബൗണ്ടറി കടത്തി ഇന്ത്യ വിജയം ആഘോഷിച്ചു. ഒരു വ്യാഴവട്ടക്കാലത്തെ ഓസീസ് പടയോട്ടം അഹമ്മദാബാദിൽ ഇന്ത്യയുടെ നീലപ്പട അവസാനിപ്പിച്ചു. റിക്കി പോണ്ടിങ്ങ് എന്ന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകൻ ദുഃഖഭാരത്തോടെ പടിയിറങ്ങി.

സെമിയിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു. സച്ചിൻ തെണ്ടുൽക്കർ 85 റൺസുമായി മുന്നിൽ നിന്ന് നയിച്ചു. 25 പന്തിൽ ഒമ്പത് ഫോറടക്കം സേവാ​ഗ് 38 റൺസെടുത്തു. ഇന്ത്യ 9 വിക്കറ്റിന് 260 റൺസെടുത്തു. ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞു. 29 റൺസ് ജയത്തോടെ ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തു.

കലാശപ്പോരിൽ ഇന്ത്യയ്ക്ക് എതിരാളി ശ്രീലങ്ക ആയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്തു. മഹേള ജയവർദ്ധനയുടെ സെഞ്ചുറി മികവിൽ ശ്രീലങ്ക 6ന് 274 റൺസെടുത്തു. ലോകകിരീടത്തിലേക്ക് ഇന്ത്യ പാഡണിഞ്ഞ് ഇറങ്ങി. രണ്ടാം പന്തിൽ സേവാ​ഗിനെ മടക്കി ലസീത് മലിം​ഗ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യൻ സ്കോർ 31ൽ എത്തിയപ്പോഴേയ്ക്കും സച്ചിനും പുറത്ത്. രക്ഷകനായി എത്തിയത് ​ഗൗതം ​ഗംഭീർ. വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ​ഗംഭീർ ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോഹ്‌ലി പുറത്തായപ്പോൾ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണി കളത്തിലിറങ്ങി. 97 റൺസെടുത്ത് ​ഗംഭീർ പുറത്താകുമ്പോൾ ഇന്ത്യ 4ന് 223 റൺസിൽ എത്തിയിരുന്നു. യുവരാജ് ക്രീസിലെത്തി. 49-ാം ഓവറിൽ നുവാൻ കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെ പറത്തി ധോണിയുടെ ഹെലികോപ്ടർ ഷോട്ട്. ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു.

സച്ചിന് വേണ്ടി ലോകകപ്പ് നേടുമെന്ന് പറഞ്ഞായിരുന്നു ഇന്ത്യ ലോകകപ്പിന് എത്തിയത്. നായകൻ ധോണി വാക്കുപാലിച്ചു. ​യുവരാജ് ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഫൈനലിൽ അർഹിച്ച സെഞ്ചുറിക്ക് മൂന്ന് റൺസകലെ ​ഗംഭീർ പുറത്തായി. 21 വിക്കറ്റുകളുമായി സഹീർ ഖാൻ. ഓരോത്തരും അവരവരുടെ റോളുകൾ ഭം​ഗിയാക്കി. 28 വർഷത്തിന് ശേഷം ഇന്ത്യ ലോകകിരീടം ഉയർത്തി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

AI സ്‌മാർട്ട്‌ഫോണുകളിലേക്കും ലാപ്‌ടോപ്പുകളിലേക്കും മാറാൻ യുഎഇ ഷോപ്പർമാർ

Published

on

By

അപ്‌ഗ്രേഡുചെയ്‌ത AI സവിശേഷതകളുള്ള സ്മാർട്ട്‌ഫോണുകൾക്കായുള്ള അവരുടെ മുൻഗണനകൾ അവർ ഇതിനകം തന്നെ കാണിക്കാൻ തുടങ്ങിയിരിക്കുന്നു – ഇപ്പോൾ, PC-കളുടെ കാര്യത്തിലും ഇത് തന്നെയാണ് കാണുന്നത്.

“Jumbo-യുടെ UAE-ലെ ലാപ്‌ടോപ്പുകളുടെ വിൽപ്പനയിൽ അഞ്ചിലൊന്ന് AI- റെഡി ഉപകരണത്തിനാണ്,” വിപണിയിലെ മുൻനിര ഇലക്ട്രോണിക്‌സ് റീട്ടെയിലർമാരിലൊരാളായ ജംബോ ഇലക്ട്രോണിക്‌സിൻ്റെ സിഇഒ വികാസ് ചദ്ദ പറഞ്ഞു. “യുഎഇയിലുടനീളമുള്ള AI ലാപ്‌ടോപ്പുകൾക്കുള്ള അതേ 20% നുഴഞ്ഞുകയറ്റമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു, അതേസമയം മിക്ക പ്രധാന വിപണികളിലും ഇത് ഏകദേശം 15%-16% വിപണി വിഹിതമാകുമെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.”

ഉയർന്ന വിലകൾ? ഒരു പ്രശ്നവുമില്ല
വിപണിയിൽ ലഭ്യമായ സ്റ്റാൻഡേർഡ് ഉപകരണങ്ങളേക്കാൾ 15% മുതൽ 20% വരെ വില കൂടുതലുള്ള AI- റെഡി പിസികളുടെ ഉയർന്ന മാർക്ക്അപ്പ് യുഎഇ ടെക് ഉപഭോക്താക്കൾ കാര്യമാക്കുന്നില്ലെന്ന് ചദ്ദ പറഞ്ഞു. ഇപ്പോൾ മുതൽ ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ ലാപ്‌ടോപ്പുകൾ വിപണിയുടെ 50% കൈയ്യടക്കും.

യുഎഇ ഉപഭോക്താക്കൾ AI ഉപകരണങ്ങളിലേക്ക് കൊണ്ടുപോകുന്ന വേഗത – അതും പ്രീമിയം അടയ്ക്കാൻ തയ്യാറാണ് – പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “സെപ്റ്റംബറിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുമ്പോഴേക്കും ഡിമാൻഡ് ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു,” ഒരു പ്രമുഖ ഓൺലൈൻ വിൽപ്പനക്കാരൻ്റെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “കാരണം വില വ്യത്യാസം ഇപ്പോഴും വലുതാണ്. എന്നാൽ വാങ്ങുന്നവർ അതൊന്നും കാര്യമാക്കുന്നില്ലെന്ന് തോന്നുന്നു.

വ്യക്തമായും, ടെക് ഗാഡ്‌ജെറ്റുകളിൽ നിർമ്മിച്ച AI ലഡൻ സവിശേഷതകൾ ഒരു പ്രധാന വിൽപ്പന കേന്ദ്രമായി മാറുകയാണ്. ഇന്ന് പിന്നീട്, സാംസങ് അതിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Galaxy S25 പുറത്തിറക്കും, AI സവിശേഷതകൾ സംയോജിപ്പിക്കുന്നതിൽ ഈ മോഡൽ ഒരു പ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുമെന്ന് വിശകലന വിദഗ്ധരും റീട്ടെയിലർമാരും അഭിപ്രായപ്പെടുന്നു. എസ് 25 ൻ്റെ വിലയും ലഭ്യതയും ഇന്ന് പിന്നീട് പ്രഖ്യാപിക്കും.

ഒരു വർഷം മുമ്പ്, ആദ്യ സെറ്റ് AI ഫീച്ചറുകളോടെ ഒരു മുൻനിര മോഡലായ S24 പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട്‌ഫോൺ ബ്രാൻഡായിരുന്നു സാംസങ്. നിർമ്മാതാവ് ആ അധിക ഫീച്ചറുകൾക്ക് വില ഉയർത്തിയില്ല എന്ന വസ്തുത സഹായകമായ ആ ഉപകരണത്തിനുള്ള സ്വീകരണം ഉറച്ചതായിരുന്നു.

അതിനുശേഷം, ആപ്പിളിനും iPhone 16-നൊപ്പം അതിൻ്റെ Ai നിമിഷം ഉണ്ടായിരുന്നു, എന്നിരുന്നാലും ഉപകരണ ലോഞ്ചിനുശേഷം യഥാർത്ഥ സവിശേഷതകളുടെ റോൾഔട്ട് നന്നായി ചെയ്തു. Honor, Huawei എന്നിവയും തങ്ങളുടെ സ്വന്തം പതിപ്പുകൾ ഉപയോഗിച്ച് യുഎഇ വിപണിയിൽ സജീവമാണ്, കൂടാതെ ഷോപ്പർമാരിൽ നിന്ന് ഗുരുതരമായ ദൃശ്യപരത നേടുന്നു.

Continue Reading

Gulf

ആപ്പ് വഴി ബുക്ക് ചെയ്ത് 3.5 മിനിറ്റിനുള്ളിൽ ദുബായിൽ ഒരു ടാക്സി

Published

on

By

ദുബായ് യാത്രക്കാർക്ക് ക്യാബ് ലഭിക്കാൻ കാലങ്ങളോളം കാത്തിരിക്കേണ്ടതില്ല. കൂടുതൽ യാത്രക്കാർ അവരുടെ റൈഡുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനാൽ, മിക്ക ട്രിപ്പുകൾക്കും കാത്തിരിപ്പ് സമയം ഇനി നാല് മിനിറ്റിൽ കവിയുന്നില്ല, ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തി.

2024-ൽ ഇ-ബുക്ക് ചെയ്‌ത 74 ശതമാനത്തിലധികം യാത്രകൾക്കും 3.5 മിനിറ്റിൽ താഴെ കാത്തിരിപ്പാണ് ഉണ്ടായിരുന്നതെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ അദേൽ ഷാക്രി പറഞ്ഞു.

ഇ-ഹെയ്‌ലിംഗ് അല്ലെങ്കിൽ കരീം ആപ്പ് വഴി ഹാല ടാക്സികൾ ബുക്ക് ചെയ്യുന്നത് എമിറേറ്റിലെ ഗതാഗതം സുഗമമാക്കാൻ സഹായിച്ചു. ആർടിഎ ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ അടിസ്ഥാനമാക്കി, തിരക്കുള്ള സമയങ്ങളിൽ ടാക്സികളുടെ തന്ത്രപരമായ വിന്യാസത്തിലൂടെ ഇത് “റോഡുകളിൽ നിന്ന് പ്രതിദിനം 7,600 വാഹനങ്ങൾ നീക്കം ചെയ്യുന്നു”.

ടാക്‌സികൾക്കായുള്ള എമിറേറ്റിൻ്റെ മൊത്തത്തിലുള്ള ഇ-ഹെയിൽ തന്ത്രം താമസക്കാർ സ്വീകരിക്കുന്നതിനാൽ, മിക്ക ക്യാബുകളും ഇപ്പോൾ സ്‌മാർട്ട് ആപ്ലിക്കേഷനുകളിലൂടെ മുൻകൂട്ടി ബുക്ക് ചെയ്‌ത അഭ്യർത്ഥനകൾ നിറവേറ്റുന്നതിനായി സമർപ്പിക്കുന്നു.

“തിരക്കേറിയ സമയങ്ങളിൽ ഹാലയുടെ വിപണി വിഹിതം 2023-ൽ 42 ശതമാനത്തിൽ നിന്ന് 2024-ൽ 50 ശതമാനമായി ഉയർന്നു, ഇത് പരമ്പരാഗത സ്ട്രീറ്റ് ഹെയിലിംഗിനെ അപേക്ഷിച്ച് ദുബായിലെ ടാക്‌സി ഉപയോക്താക്കളുടെ ഇ-ഹെയ്‌ലിനോടുള്ള വർദ്ധിച്ചുവരുന്ന മുൻഗണന കാണിക്കുന്നു,” പ്ലാനിംഗ് ആൻഡ് ബിസിനസ് ഡയറക്ടർ അഡെൽ ഷാക്രി പറഞ്ഞു. ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിൽ വികസനം.

“2023 നെ അപേക്ഷിച്ച് 2024 ൽ ഇ-ഹെയ്ൽ യാത്രകളുടെ വിപണി വിഹിതത്തിൽ ഈ മേഖല 16 ശതമാനം വളർച്ച രേഖപ്പെടുത്തി,” അദ്ദേഹം പറഞ്ഞു.

ഡ്രൈവർമാരുടെ സംതൃപ്തിയും മെച്ചപ്പെട്ടു, “ദിവസേന 50 മിനിറ്റ് ഡ്രൈവിംഗ് സമയം കുറയ്ക്കുകയും യാത്രാ ദൂരത്തിൽ നാല് ശതമാനം കുറവ് വരുത്തുകയും ചെയ്തു”, ഷാക്രി പറഞ്ഞു.

“കഴിഞ്ഞ രണ്ട് വർഷമായി, ഇ-ഹെയ്‌ലിലൂടെ ദുബായുടെ ടാക്സി മേഖലയെ മാറ്റുന്നതിൽ ആർടിഎ സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചു, തന്ത്രപരമായ സംരംഭങ്ങളുടെ പിന്തുണയോടെ. ഈ ശ്രമങ്ങൾ മെച്ചപ്പെട്ട സേവന കാര്യക്ഷമതയ്ക്കും ഉയർന്ന ഉപഭോക്തൃ സംതൃപ്തിക്കും കാരണമായി,” ഉദ്യോഗസ്ഥർ പറഞ്ഞു. .

ഇ-ഹെയ്‌ലിലേക്കുള്ള മാറ്റം CO2 ഉദ്‌വമനത്തിൽ ഗണ്യമായ കുറവുണ്ടാക്കി, 2024-ൽ മൊത്തം 20,000 ടൺ ആയി. പരമ്പരാഗത ടാക്സി യാത്രകളെ അപേക്ഷിച്ച് ഇ-ഹെയ്ൽഡ് റൈഡുകൾക്ക് ഓരോ ട്രിപ്പിലും ശരാശരി പാഴായ ഡ്രൈവിംഗ് ദൂരം 3 കിലോമീറ്റർ കുറച്ചാണ് ഈ നേട്ടം നയിച്ചത്. ഓരോ യാത്രയിലും അഞ്ച് മിനിറ്റ് അനാവശ്യ ഡ്രൈവിംഗ് ലാഭിക്കാം,” ഷാക്രി പറഞ്ഞു.

Continue Reading

Gulf

യുഎഇ കാലാവസ്ഥ നാളെ: പൊടി നിറഞ്ഞ അവസ്ഥ പ്രതീക്ഷിക്കുന്നു

Published

on

By

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ജനുവരി 22 ബുധനാഴ്ച യുഎഇയിലെ താമസക്കാർക്ക് പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതമായ അവസ്ഥയും പ്രതീക്ഷിക്കാം.

രാജ്യത്ത് അടുത്തിടെ തണുപ്പ് തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും ബുധനാഴ്ച താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാറ്റ് കിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറ് വരെ മിതമായതോ പുതിയതോ ആയിരിക്കും, കാറ്റ് മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ എത്തും, ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.

ഈ ശക്തമായ കാറ്റ് കരയിൽ പൊടിപടലങ്ങൾ വീശാൻ കാരണമായേക്കാം, ഇത് ചില കിഴക്കൻ, ആന്തരിക പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയ്ക്കും.

അറബിക്കടലിലും ഒമാൻ കടലിലും കടൽ മിതമായ രീതിയിൽ പ്രക്ഷുബ്ധമാകും.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.