ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.72 എന്ന നിലയിലായിരുന്നു.
നിരാശാജനകമായ തൊഴിൽ റിപ്പോർട്ടിനെത്തുടർന്ന് യുഎസ്, ഏഷ്യൻ ഓഹരികൾ എല്ലാം തന്നെ വിറ്റഴിക്കുകയാണ്.
അമേരിക്കയിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാൽ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകൾ നിക്ഷേപം മാറ്റുന്നു. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങിയത് രൂപയെ ബാധിച്ചു. സെൻസെക്സ് ആയിരത്തിലേറെ പോയിൻറ് തകരുകയും ചെയ്തു.
അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായുള്ള റിപ്പോർട്ടുകൾ
നിലവിൽ ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്‌മ. ഇതിന് പുറമേ ഉൽപാദന വളർച്ച കുറഞ്ഞതും കാരണമായിട്ടുണ്ട്. ഇസ്രയേൽ ഇറാൻ സംഘർഷം മൂർച്ചിക്കുമോ എന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയാതായി റിപ്പോർട്ടുകൾ പറയുന്നു.