ഇന്ത്യൻ പാസ്പോർട്ട് സേവ പോർട്ടലിലെ തകരാറിനെത്തുടർന്ന് യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിലായി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച വരെ പാസ്പോർട്ട് സേവനം ലഭ്യമായിരിക്കില്ലെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പാസ്പോർട്ട് സർവിസ് മുടങ്ങുന്നത് യു.എ.ഇയിൽ തുടർക്കഥയാവുകയാണ്.
പാസ്പോർട്ട് സേവ പോർട്ടൽ തകരാറിലായതിനാൽ യു.എ.ഇയിലെ ബി.എൽ.എസ് കേന്ദ്രങ്ങളിൽ ശനിയാഴ്ച പാസ്പോർട്ട് സർവിസുണ്ടായിരിക്കില്ല. തൽകാൽ, പി.സി.സി. സേവനങ്ങളെയും ഇത് ബാധിക്കും. ഞായറാഴ്ച വൈകുന്നേരം വരെ ഈ പ്രശ്നം തുടരുമെന്ന് അബൂദബി ഇന്ത്യൻ എംബസി വ്യക്തമാക്കി.

പാസ്പോർട്ട് നടപടികൾക്കായി ഒക്ടോബർ അഞ്ചിന് അപ്പോയിൻമെന്റ് ലഭിച്ചവർക്ക് ഈമാസം 13ന് അപ്പോയിൻമെന്റ് മാറ്റിനൽകും. പഴയ അപ്പോയിൻമെന്റിലെ സമയക്രമം അതേപടി തുടരും. അന്നേദിവസം, ബി.എൽ.എസ് കേന്ദ്രങ്ങളിലെത്താൻ കഴിയാത്തവർക്ക് 13ന് ശേഷം അപ്പോയിൻമെന്റ് ഇല്ലാതെ തന്നെ കേന്ദ്രത്തിലെത്തി അപേക്ഷ നൽകാം.