Gulf

ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ലുലു ഗ്രൂപ്പിന് സ്വന്തമെങ്കിലും വരുന്നു മറ്റൊരുമാൾ അതിലും വലുത്

Published

on

By K.j.George

ഇന്ത്യയിലെ ഏറ്റവും വലിയ മാൾ എന്ന വിശേഷണം ലുലു ഗ്രൂപ്പിന് സ്വന്തമാണ്.  ലഖ്‌നൗവിലെ ലുലു മാൾ ആണ് രാജ്യത്തെ ഏറ്റവും വലിയ മാൾ. 45.9 ഏക്കർ അതായത് 18.6 ഹെക്ടർ സ്ഥലത്ത് 19 ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു മാൾ സ്ഥിതി ചെയ്യുന്നത്.നോയിഡയലെ ഡിഎൽഎഫ് മാളാണ് ഈ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്ത്. ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നവയാണ് ലുലുവിന്റെ എല്ലാ മാളുകളും’

Lulu Mall Lucknow, Amar Shaheed Path, Golf City, Lucknow

ലഖ്നൗ ലുലു മാൾ അതിനൊപ്പം തന്നെ വലിപ്പത്തിലെ ഈ സവിശേഷത കൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. സുശാന്ത് ഗോൾഫ് സിറ്റിയിലാണ് ലുലു മാൾ സ്ഥിതി ചെയ്യുന്നത്. 2022 ലാണ് ലഖ്‌നൗ ലുലു മാൾ ഉദ്ഘാടനം ചെയ്‌തത്‌. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ മാൾ എന്ന വിശേഷണം അധികം വൈകാതെ ലഖ്‌നൗവിലെ ലുലു മാളിന് നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2027 ഓടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ എയ്റോസിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ മാൾ സ്ഥാപിക്കും എന്നാണ് റിപ്പോർട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്താവളത്തിനടുത്തുള്ള ഒരു നഗരം സൃഷ്‌ടിക്കുന്നതിനുള്ള വിശാലമായ പദ്ധതിയായ എയറോട്രോപോളിസിന്റെ ഭാഗമായാണിത് എന്നാണ് വിവരം.

India’s Largest Mall Coming Soon to Delhi Airport’s Aerocity 

എയറോട്രോപോളിസ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എട്ട് മടങ്ങ് വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2029 ഓടെ, നിലവിൽ 1.5 ദശലക്ഷം ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന സ്ഥലം വാഗ്ദാനം ചെയ്യുന്ന എയ്റോസിറ്റി, 10 ദശലക്ഷത്തിലധികം ചതുരശ്ര അടി അധികമായി കൂട്ടിച്ചേർക്കും. 6.5 ദശലക്ഷം ചതുരശ്ര അടി വിപുലീകരിക്കുന്നതോടെ ഇവിടം 18 ദശലക്ഷം ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന സ്ഥലമുള്ള ഒരു
കേന്ദ്രമാക്കി മാറ്റും.
ഈ വിശാലമായ പ്രദേശത്ത് പൊതു ഇടങ്ങൾ, റീട്ടെയിൽ ഔട്ട്ലറ്റ്ലെറ്റുകൾ, ഫുഡ് കോർട്ടുകൾ, ഓഫീസുകൾ, മെഗാ മാൾ എന്നിവ ഉൾപ്പെടും. രാജ്യത്തെ ആദ്യത്തെ എയറോട്രോപോളിസ് 2027 ഓടെ 2.8 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു മാളും ഒരുക്കും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മാളായി മാറും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2029-ഓടെ, എയ്റോസിറ്റിയിലെ പാട്ടത്തിനെടുക്കാവുന്ന പ്രദേശം രണ്ട് ഘട്ടങ്ങളിലായി 10 ദശലക്ഷം ചതുരശ്ര അടിയായി വളരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version