Gulf

ഇനി ഭാരം ചുമക്കാൻ ഡ്രോൺ

Published

on

“ഭാരം കൂടിയ ചരക്കുകൾ ഡ്രോൺ വഴി അയയ്ക്കുന്ന പരീക്ഷണ പറക്കൽ യുഎഇ വിജയകരമായി നടത്തി. ഡ്രോൺ കമ്പനിയായ ഇനാൻ ആണ് റികാസ് ഹെവി കാർഗോ ഡ്രോണുമായി യുഎഇയ്ക്കുവേണ്ടി പരീക്ഷണ പറക്കൽ നടത്തിയത്.

കുത്തനെ പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന ഡ്രോൺ നേരത്തെ ജീവൻ രക്ഷാ മരുന്നുകളും ചെറുകിട ഡോക്യുമെന്റുകളും എത്തിക്കാൻ ഉപയോഗിച്ചിരുന്നെങ്കിലും വൻതോതിൽ ചരക്കു നീക്കത്തിന് ഉപയോഗിക്കുന്നത് ആദ്യമായാണ്.

വിദൂര നിയന്ത്രണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ 50 മുതൽ 200 കിലോഗ്രാം വരെ ഒരേസമയം കയറ്റാൻ ശേഷിയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ ആണ് വേഗം. ഒരിക്കൽ ചാർജ് ചെയ്താൽ തുടർച്ചയായി 30 കി.മീ വരെ പറക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version