ഷാർജ രാജ്യാന്തര പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദിയാണെന്ന് എം.പി അബ്ദുസമദ് സമദാനി എംപി. പുസ്തക മേളയിൽ ഗൾ ഫ് സത്യധാര പ്രസിദ്ധീകരിച്ച ആസിം വെളിമണ്ണയുടെ ‘പരി മിതികളില്ലാതെ’ എന്ന പുസ്തകം യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശേരിക്ക് നൽകി പ്രകാശനം നിർവ ഹിച്ചശേഷം സംസാരിക്കുകയായി രുന്നു അദ്ദേഹം. ഭിന്നശേഷി കൊണ്ടല്ല, മറിച്ച് നിശ്ചയദാർഢ്യം കൊണ്ടാണ് എല്ലാ പരിമിതികളെയും അതിജീവിക്കാൻ ആസിമിന് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസിം വെളിമണ്ണ, ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂ ട്ടിവ് മോഹൻ കുമാർ, യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യൂനിക് വേൾഡ് മാനേജിങ് ഡയരക്ടർ ടി .എം സുലൈമാൻ ഹാജി, നെല്ലറ ഷംസുദ്ദീൻ,ശുഐബ് തങ്ങൾ, ഹൈദറൂസ് തങ്ങൾ, അബ്ദുല്ല ചേലേരി,ഷറഫുദ്ദീൻ ഹുദവി തുടങ്ങിയവർ സം ബന്ധിച്ചു. എം.എ സലാം റഹ്മാനിയു ടെ ‘ആകാശത്ത് മേൽവിലാസ മുള്ളവർ’, ഇ.എം ശരീഫ് ഹു ദവി രചിച്ച ‘റസൂലിൻ്റെ വീട്’, മദ്റസ വിദ്യാർഥികളുടെ തിരഞ്ഞെടുത്ത സൃഷ്ടികൾ ‘മഷി തുടങ്ങിയ പുസ്തകങ്ങളും ചട ങ്ങിൽ പ്രകാശനം ചെയ്തു.പി.കെ ഹക്കീം സ്വാഗതവും സഫീർ ജാറംകണ്ടി നന്ദിയും പറഞ്ഞു.