Connect with us

Gulf

ആപ്പിൾ ഐഫോൺ 16 സീരീസ് പുറത്തിറക്കി

Published

on

ഐഫോണ്‍ 16 സീരീസ് പുറത്തിറക്കി. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. ആകര്‍ഷകമായ പുതിയ രൂപകല്‍പനയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായാണ് പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ മോഡലുകളും പുതിയ എ18 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതോടൊപ്പം പുതിയ ആപ്പിള്‍ വാച്ച് സീരീസ് 10, ആപ്പിള്‍ വാച്ച് അള്‍ട്ര 2, എയര്‍പോഡ്‌സ് 4, എയര്‍ പോഡ്‌സ് മാക്‌സ് എന്നിവയും പുറത്തിറക്കി.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്

ലോഞ്ചിന് മുമ്പ് പുറത്തുവന്ന വിവരങ്ങളെല്ലാം ശരിവെക്കുകയാണ് ആപ്പിളിന്റെ ലോഞ്ച് ഇവന്റ്. ആപ്പിള്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തില്‍ ആകര്‍ഷകമായ രൂപകല്‍പനയിലാണ് പുതിയ ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ബേസ് മോഡലുകളായ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയിലാണ് പ്രകടമായ മാറ്റമുള്ളത്. ബേസ് മോഡലുകളില്‍ ആപ്പിള്‍ ഇതുവരെ പിന്തുടര്‍ന്ന പതിവ് രീതികളില്‍ നിന്ന് മാറിയാണ് ഇത്തവണ അവ ഒരുക്കിയിരിക്കുന്നത്.

പുതിയ ചിപ്പും, പുതിയതായി അവതരിപ്പിച്ച ക്യാമറ കണ്‍ട്രോള്‍ ബട്ടനുമെല്ലാം ഐഫോണ്‍ 16 ന് നല്‍കിയിട്ടുണ്ട്. 6.1 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16 ന്, 6.7 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16 പ്ലസിന്. അഞ്ച് കളര്‍ ഫിനിഷുകളിലെത്തുന്ന ഫോണുകള്‍ എയറോസ്‌പേസ് ഗ്രേഡ് അലൂമിനിയത്തില്‍ നിര്‍മിതമാണ്. 2000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ലഭിക്കുന്ന ഡിസ്‌പ്ലേയ്ക്ക് സെറാമിക് ഷീല്‍ഡ് സംരക്ഷണമുണ്ട്. നേരത്തെ ഐഫോണ്‍ 15 പ്രോ മോഡലുകളിലുണ്ടായിരുന്ന ആക്ഷന്‍ ബട്ടണ്‍ ഇപ്പോള്‍ ഐഫോണ്‍ 16 ബേസ് മോഡലിലും അവതരിപ്പിച്ചു.

ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുടെ പ്രവർത്തനത്തിനായി ശക്തിയേറിയ പുതിയ എ18 ചിപ്പ്സെറ്റ് ആണ് ഐഫോൺ 16 ലും 16 പ്ലസിലും ഉപയോഗിച്ചിരിക്കുന്നത്. ആപ്പിൾ ഇന്റലിജൻസ് സൗകര്യങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പുറമെ ഫോണിന്റെ മൊത്തം പ്രവർത്തന ക്ഷമതയും ഇതുവഴി മെച്ചപ്പെടും. മെച്ചപ്പെട്ട ക്യാമറ ശേഷിയും, ഗെയിമിങ് ശേഷിയും ഫോണിന് ഇതോടെ കൈവന്നു. ട്രിപ്പിൾ എ ഗെയിമുകൾ പിന്തുണയ്ക്കുന്ന ഫോണുകളാണ് ഐഫോൺ 16 സ്റ്റാന്റേർഡ് മോഡലുകൾ. കൂടുതൽ ഊർജക്ഷമതയുള്ള എ18 ചിപ്പ്സെറ്റ് ഐഫോൺ 15 നേക്കാൾ 40 ശതമാനം വേഗമേറിയതാണ്. സാറ്റലൈറ്റ് മെസേജിങ് സൗകര്യവും മെച്ചപ്പെട്ട ബാറ്ററിയും ഫോണുകൾ വാഗ്ദാനം
ചെയ്യുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വേൾഡ് റെക്കോർഡിൽ ഇടം നേടി അൽ ഹുറൂഫ് ഇന്റർ നാഷണൽ കാലിഗ്രാഫി മത്സരം

Published

on

By

നൂറിൽ പരം കുട്ടികൾ പ്രവാചാകർ മുഹമ്മദ്‌ നബിയുടെ പേരുകളും വിശേഷങ്ങളും വരച്ചുകൊണ്ട് അറേബ്യൻ വേൾഡ് റികാർഡിൽ ഇടം നേടി അൽ ഹുറൂഫ് ഇന്റർ നാഷണൽ കാലിഗ്രാഫി മത്സരം ശ്രദ്ധേയമായി ശൈഖ് സായിദ് ഇന്റർ നാഷണൽ പീസ് ഫോറവും റിവാഖ് ഔഷകൾച്ചർ സെന്റ്റും മാസ് മീഡിയയും സംയുക്തമായി സംഘടിപ്പിച്ച ലോക അ​റ​ബി​ക് ഭാഷ ദി​നാഘോ​ഷത്തിന്റെ ഭാഗമായാണ് പ്രഥമ അൽ ഹുറൂഫ് ഇന്റർ നാഷണൽ അറബിക് കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചത്.

റിവാഖ് ഔഷകൾച്ചർ സെന്ററിൽ നടന്ന ചടങ്ങിൽ അൽ ഉറൂഫിനുള്ള അറേബ്യൻ വേൾഡ് റികാർഡ് ഉപഹാരം പ്രമുഖ ഇമാറാത്തി ആർട്ടിസ്റ്റ് അബ്ദുള്ള ഗാഫലിയിൽ നിന്നും സംഘടകരായ മുനീർ പാണ്ടിയാല, അനസ് അനസ് റംസാൻ, അഹമ്മദ് വയലിൽ, ശകീർ പുതുക്കൂടി, മുബഷിർ നെല്ലിയുളത്തിൽ, ശമ്മാസ് ടി പിഎന്നിവർ ഏറ്റുവാങ്ങി ചടങ്ങിൽ പ്രമുഖ മൗത് പെയിന്റ് ആർട്ടിസ്റ്റ് ജസ്ഫർ കൊട്ടകൊന്നിന് സ്പെഷ്യൽ ടാലെന്റ്റ് അവർഡും, അൽ ഹുറൂഫ് മീഡിയ മാസ് അവർഡ് മാത്രഭൂമി സീനിയർ എഡിറ്റർ സുരേഷ് വെള്ളിമുറ്റത്തിനും കാലിഗ്രാഫി പുരസ്‌കാരം ഖലീൽ ചംനാടിനും
സമ്മാനിച്ചു.

Continue Reading

Gulf

ലീഡർ കെ.കരുണാകരൻ,പി ടി തോമസ് എന്നിവരെ അനുസ്മരിച്ച് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി

Published

on

By

കോൺഗ്രസ് സമുന്നത നേതാക്കളായ ലീഡർ കെ.കരുണാകരൻ , പി ടി തോമസ് എന്നിവരുടെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതിയിൽചേർന്ന ചടങ്ങിൽ വർക്കിങ് പ്രസിഡന്റ്‌ ബി. പവിത്രൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് ചെന്ത്രാപ്പിന്നി, ബാബുരാജ് കാളിയെത്തിൽ, ബഷീർ നരണിപ്പുഴ, അഷ്‌റഫ്‌ പാലേരി, ഇക്ബാൽ ചെക്കിയാട്, സജി ബേക്കൽ, അരിഷ് അബൂബക്കർ, താജുദ്ധീൻ പൈക്ക, അഹ്‌മദ്‌ അലി, സുധീപ് പയ്യന്നൂർ, സുനിൽ നമ്പ്യാർ, അഡ്വ. സിജോ ഫിലിപ്പ്, ബൈജു സുലൈമാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും പ്രജീഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

Continue Reading

Gulf

കാ​ന്‍സ​റി​നെ​തി​രെ ഇ​മ്യൂ​ണോ തെ​റ​പ്പി വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി

Published

on

By

പ​ശ്ചി​മേ​ഷ്യ​യി​ലാ​ദ്യ​മാ​യി കാ​ന്‍സ​റി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ടി ​സെ​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ന്‍സ​ര്‍ ഇ​മ്മ്യൂ​ണോ​തെ​റ​പ്പി​യാ​യ സി.​എ.​ആ​ർ -ടി ​സെ​ല്‍ തെ​റ​പ്പി രോ​ഗി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി സ്റ്റെം ​സെ​ല്‍സ് സെ​ന്‍റ​ര്‍ (എ.​ഡി.​എ​സ്.​സി.​സി).

ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം ആ​രോ​ഗ്യ​ക​ര​മാ​യ കോ​ശ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന രോ​ഗ​മാ​യ ലു​പ​സ് ബാ​ധി​ച്ച രോ​ഗി​യി​ലാ​ണ് സി.​എ.​ആ​ര്‍-​ടി സെ​ല്‍ തെ​റ​പ്പി ന​ട​ത്തി​യ​ത്. രോ​ഗ​പ്ര​തി​രോ​ധ രോ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ ചി​കി​ത്സ​യി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ലു​പ​സ് രോ​ഗം മൂ​ലം രോ​ഗി​യു​ടെ ത്വ​ക്കി​നും സ​ന്ധി​ക​ള്‍ക്കും ശ്വാ​സ​കോ​ശ​ത്തി​നും ഹൃ​ദ​യ​ത്തി​നും വൃ​ക്ക​ക​ള്‍ക്കും ത​ക​രാ​റു​ണ്ടാ​ക്കു​ക​യും എ​രി​ച്ചി​ലും വേ​ദ​ന​യും അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ക. പ​തി​നാ​യി​രം പേ​രി​ല്‍ 43.7 ശ​ത​മാ​നം പേ​ര്‍ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ ലു​പ​സ് രോ​ഗ​മു​ണ്ടെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഇ​തു സാ​ധാ​ര​ണ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. പ​ത്തു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഈ ​രോ​ഗം നേ​രി​ടു​ന്ന അ​റു​പ​തു​കാ​രി​യി​ലാ​ണ് സി.​എ.​ആ​ർ -ടി ​സെ​ൽ തെ​റ​പ്പി ന​ട​ത്തി​യ​ത്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.