Gulf

അവശ്യ ഘട്ടങ്ങളിൽ 40 കിലോ സാധനങ്ങൾ വരെ എത്തിക്കാൻ കഴിയുന്ന ഡ്രോണുമായി റാസൽഖൈമ പോലീസ്

Published

on

അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ റാസൽഖൈമ പോലീസ് പുറത്തിറക്കി. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ബോക്സ് കൂടി ഉൾപ്പെടുന്നതാണ് ആധുനിക Flycatcher 30 ഡ്രോൺ.
ഇത് വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഡ്രോൺ മുതൽക്കൂട്ടാകുമെന്ന് റാസൽഖൈമ പോലീസ് മേധാവി മേജർ ജനറൽ അലി അബ്‌ദുല്ല അൽവാൻ അൽ നുഐമി പറഞ്ഞു.

ഡ്രോണിലെ ‘ഓട്ടോമേറ്റഡ് വിഞ്ച് സംവിധാനം ദുരന്ത അപകട സ്ഥലങ്ങളിലും മലയോര മേഖലകളിലും രക്ഷാ പ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാൻ സഹായിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ സമുദ്ര മേഖലകളിൽ ഇടപെടാനും ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകുന്നതിനും ഡ്രോണിനൊപ്പം ഭാരം വഹിക്കാൻ കഴിയുന്ന ബോക്സ്
സംവിധാനത്തിലൂടെ കഴിയും
എല്ലാ ദിശകളിൽ നിന്നുമുള്ള ഫോട്ടോകളും വിഡിയോകളും എടുക്കുന്നതിനും ഈവന്റ് ഓപറേറ്റിങ് റൂമു മായി ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്ന നിരവധി പ്രൊഫഷണൽ ക്യാമറകൾ വഹിക്കുന്നതാണ് അത്യാ ധുനിക ഡ്രോണെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version