യുഎഇയിൽ ക്രിസ്മസ് പ്രവൃത്തിദിനത്തിലായതിനാൽ വാരാന്ത്യം മുതൽക്കേ ആഘോഷത്തിലാണ് പ്രവാസികൾ. ക്രിസ്മസ് ദിനവും പിന്നിട്ട് പുതുവർഷം വരെ നീളും ഈ ആരവങ്ങൾ. ഉറ്റവരുടെയും വിവിധ രാജ്യക്കാരായ സുഹൃത്തുക്കളുടെയും സാന്നിധ്യം ആഘോഷങ്ങളുടെ മാറ്റു കൂട്ടും.ഡിസംബർ ആദ്യവാരത്തിൽ തന്നെ യുഎഇയിലെ വീടുകളും സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളുമെല്ലാം ക്രിസ്മസ് വർണങ്ങളണിഞ്ഞിരുന്നു. ഷാർജ ഡമാസ് 2000 ബിൽഡിംഗിൽ പ്രവർത്തിക്കുന്ന റോഷിൻ എജുക്കേഷൻ സെൻ്ററിൽ നടന്ന കുട്ടികളുടെ കരോളും ക്രിസ്തുമസ് ആഘോഷവും ഗംഭീരമായി കേക്കുമുറിച്ചും, പാട്ടുപാടിയും ഡാൻസ് കളിച്ചും നിരവധി മത്സരങ്ങളും നടത്തിയായിരുന്നു ആഘോഷം.