അറബി ഭാഷയിലുള്ള ഹിസ്റ്റോറിക്കൽ ഡിഷ്‌നറിക്കുള്ള ഗിന്നസ് അവാർഡ് ഷാർജ ഭരണാധികാരിയും സുപ്രിം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഏറ്റുവാങ്ങി. ഇന്നലെ ഷാർജയിൽ നടന്ന ചടങ്ങിലാണ് ശൈഖ് സുൽത്താൻ ഗിന്നസ് വേൾഡ് റെക്കാർഡ് അധികൃതരിൽനിന്നും പുരസ്‌കാരം സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും സമഗ്രവും ഹിസ്റ്റോറിക്കൽ ലിങ്കിസ്റ്റിക്‌സ് പ്ധതിയുമെന്ന നിലയിലാണ് 127 വോളിയങ്ങളുള്ള ഈ നിഘണ്ടുവിന് ലോക റെക്കാർഡ് സ്വന്തമായിരിക്കുന്നത്.
ഇത്തരത്തിൽ ഒരു മഹാസംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച ഗവേഷകരും പണ്ഡിതരും വിമർശകരും എഡിറ്റർമാരും പ്രൂഫ് വായനക്കാരും പ്രസാധകരും ഉൾപ്പെട്ട അറബ് ലോകത്തെ എല്ലാവർക്കുമുള്ള അംഗീകാരമാണ് ഇതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഡോ. ശൈഖ് സുൽത്താൻ അഭിപ്രയാപ്പെട്ടു.