അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഒക്ടോബറിൽ കളിക്കുന്ന ഭാഗ്യശാലികൾക്ക് ദിവസവും AED 82,000 മൂല്യമുള്ള 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാൻ അവസരം. ഈ ആഴ്ച്ചയിലെ ഭാഗ്യശാലികളെ പരിചയപ്പെടാം. മലയാളിയായ നിസാർ രണ്ടു വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. അഞ്ച് വർഷമായി സൗദി അറേബ്യയിലാണ് താമസിക്കുന്നത്. എല്ലാ മാസവും 21സുഹൃത്തുക്കൾക്കൊപ്പം ഗെയിം കളിക്കും. വിജയി താനാണ് എന്നറിഞ്ഞ ദിവസം വന്ന ഫോൺ കോൾ ഒരിക്കലും മറക്കില്ല, സ്വർണ്ണം പങ്കുവെക്കും, ഇനിയും ടിക്കറ്റ് എടുക്കുമെന്ന് നിസാർ പറയുന്നു. അജ്മാനിൽ നിന്നാണ് ജോയ് വരുന്നത്. അഞ്ച് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. സ്വർണ്ണക്കട്ടി വിൽക്കാനാണ് തീരുമാനം.
മലയാളിയായ സാം 29 വർഷമായി ദുബായിൽ താമസിക്കുന്നു. ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് സാം. അഞ്ച് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല, പിന്നീട് വെബ്സൈറ്റിൽ കയറി പരിശോധിച്ചു. തനിക്ക് ലഭിച്ച സ്വർണ്ണം കുട്ടികൾക്കായി കരുതിവെക്കാനാണ് ആഗ്രഹം. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരും. മുഹമ്മദ് അഷ്റഫുൾ ബംഗ്ലാദേശുകാരനാണ്. മൂന്നു വർഷമായി ദുബായിൽ എത്തിയിട്ട്. 30 സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കുന്നതാണ് രീതി. സമ്മാനം പങ്കുവെക്കും. ഇനിയും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും. എല്ലാവരോടും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യപരീക്ഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.
മലയാളിയായ മുഹമ്മദ് അൻസാർ 2018 മുതൽ അബുദാബിയിലാണ്. കഴിഞ്ഞ വർഷം മുതൽ സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട്. എല്ലാ മാസവും സ്വന്തമായും സുഹൃത്തുക്കൾക്കൊപ്പവും ഭാഗ്യപരീക്ഷണം നടത്തുന്നു. വിന്നിങ് ഫോൺകോൾ തന്നെ ഞെട്ടിച്ചെന്ന് അൻസാർ പറയുന്നു. കുടുംബത്തോടൊപ്പം സ്വർണ്ണക്കട്ടി പങ്കിടാനാണ് തീരുമാനം.