Gulf

അബുദാബിയിൽ വാഹനം വഴിയിൽ കേടായോ റോഡ് സർവീസ് പട്രോൾ നിങ്ങളുടെ സഹായത്തിനെത്തും

Published

on

അബുദാബിയിൽ വാഹനം വഴിയിൽ കേടായാൽ ടെൻഷനടിക്കേണ്ട; റോഡ് സർവീസ് പട്രോൾ നിങ്ങളുടെ സഹായത്തിനെത്തും, എങ്ങനെ ലഭിക്കും?
UAE Roadside Assistance 800850 Number: കാര്‍ കേടായത് എഞ്ചിന്‍ തകരാർ മൂലം ആണെങ്കിൽ നിങ്ങളുടെ വാഹനം സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ ആര്‍എസ്പിക്ക് കഴിയും. അബുദാബിയിലെ പ്രധാന പരിപാടികള്‍ക്കായി ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും ആർ എസ് പി സഹായത്തിന് എത്താറുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ വാഹനം ഓടിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഹസാർഡ് ലൈറ്റുകൾ ഓണാക്കുക എന്നതാണ്. വാഹനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞാലുടൻ, കഴിയുമെങ്കിൽ കാർ റോഡിന്റെ വശത്ത് സുരക്ഷിതമായി പാർക്ക് ചെയ്യാൻ ശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. തുടർന്ന് റോഡ് സൈസ് സഹായത്തിനായി 800850 എന്ന നമ്പറിൽ ഡയൽ ചെയ് നിങ്ങൾ എവിടെയാണുള്ളതെന്നും എന്താണ് സംഭവിച്ചതെന്നും കൃത്യമായി അറിയിക്കുക. അബൂദാബിയുടെ ട്രാവൽ ഗൈഡ് ആപ്പായ ദർബി ആപ്പ്വഴിയും ആർ എസ് പിയുടെ സേവനം തേടാം. ആപ്പ് ഡൗൺലോഡ് ചെയ്ത‌് തുറക്കുക. ആദ്യ സ്ക്രീനിലെ ‘+’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആർഎസ്പിയാണ് പട്ടികയിലെ മൂന്നാമത്തെ ഓപ്ഷൻ. ഇതിൽ കിക്ക് ചെയ്ത‌് സഹായം അഭ്യർത്ഥിക്കാൻ ഫോം പൂരിപ്പിച്ച് നിങ്ങളുടെ ലൊക്കേഷൻ പിൻ ചെയ്യുക. അബുദാബി മൊബിലിറ്റിയുടെ റോഡ് സർവീസ് പട്രോൾ ഉടൻ സ്ഥലത്തെത്തും.
ഇന്ധനം തീർന്നാണ് വാഹനം നിന്നുപോയതെങ്കിൽ നിങ്ങൾക്ക് അടുത്തുള്ള പെട്രോൾ സ്റ്റേഷനിൽ എത്തിച്ചേരാനുള്ള ഇന്ധനം പട്രോൾ ടീമിന്റെ പക്കലുണ്ടാവും. ടയർ കേടായതാണെങ്കിൽ അത് മാറ്റിയിടാൻ ഉദ്യോഗസ്ഥർ നിങ്ങളെ സഹായിക്കും. ബാറ്ററി തീർന്നതാണെങ്കിലും ആർ എസ് പി വശം പരിഹാരമുണ്ട്. ഒരു റിപ്പയർ ഷോപ്പിലേക്ക് കാർ ഓടിക്കാൻ ആവശ്യമായ പവർ ചാർജ് ചെയ്യാൻ അതിൽ സംവിധാനമുണ്ട്.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌ത ആർ എസ് പി സംവിധാനം എമിറേറ്റിലെ എല്ലാ റോഡ് ഉപയോക്താക്കൾക്കും ലഭ്യമാണ്. നിലവിൽ അബുദാബിയിലെ പ്രധാന റോഡുകളിൽ മാത്രമേ ഇതിന്റെ സേവനം ലഭിക്കുകയുള്ളൂ. റോഡ് സൈഡ് സഹായം നൽകുന്നതിനു പുറമേ, അബുദാബിയിലെ പ്രധാന പരിപാടികൾക്കായി ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും ആർ എസ് പി സഹായത്തിന് എത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version