അടുത്തിടെയായി ഫുജൈറ വിമാനത്താവളത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് സർവിസുകൾ ആ രംഭിച്ചിട്ടുണ്ട്. അതേസമയം എമിറേറ്റിലെ റോക്ക് ക ഷറുകളുടെ പ്രവർത്തനം വർധിപ്പിച്ച് പ്രകൃതിവിഭവ ങ്ങൾ ഉപയോഗപ്പെടുത്താനും ഗൾഫ് രാജ്യങ്ങളുടെ റോക്ക് ക്രഷർ ഉൽപന്നങ്ങളുടെ പ്രധാന ഉറവിടമാ യി ഫുജൈറയും മാറ്റാനും സാധിച്ചു.
അതിശയകരമായ സാമ്പത്തിക വികസനവും എമി റേറ്റിന്റെ സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യ വത്കരണവും കൊണ്ട് നേരിട്ടുള്ള വിദേശ വ്യാപാര ഇറക്കുമതി 2023 വർഷത്തിൽ ഏകദേശം രണ്ട് ബി ല്യൺ ദിർഹമായിരുന്നു.
കഴിഞ്ഞ വർഷം ഫുജൈറ സർക്കാറിന് 22,000 പുതിയ ലൈസൻസുകൾ അനുവദിക്കാനും സാധിച്ചു. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തി ക നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുഗമ മാക്കുന്നതിനുമായി 14ഓളം ബാങ്കുകൾ ഇപ്പോൾ ഫുജൈറയിൽ പ്രവർത്തിക്കുന്നു.
എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാ നും വിദേശ വ്യാപാരം മെച്ചപ്പെടുത്താനും പ്രോത്സാ ഹിപ്പിക്കുക വഴി എമിറേറ്റ്സിന്റെ മൂലധനവും നി ക്ഷേപവും വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ശൈഖ് ഹമദിന്റെ നിർദേശ പ്രകാരം പൗരന്മാരുടെയും താമ സക്കാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തിന്റെ ഭാഗമായി സമഗ്ര സ്ട്രാറ്റജിക് പാൻ 2040 പ്രാവർത്തികമാക്കി.