Gulf

ഹോർമൂസ് അടച്ചിടാന്‍ ഇറാന്‍ ഒരുങ്ങുന്നു? നടപടിക്ക് മുന്നെ കടലിടുക്ക് കടക്കാന്‍ 50 എണ്ണ ടാങ്കറുകള്‍

Published

on

വാഷിങ്ടൺ: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ സ്ഥിതി​ഗതികൾ മറ്റൊരുതലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് വ്യക്തമാക്കിയത്. ഈയവസരത്തിൽ വാർത്തകളിൽ ഇടംപിടിക്കുകയാണ് ലോകത്തിലെതന്നെ തന്ത്രപ്രധാനമായ ഊർജ ഇടനാഴിയെന്ന് വിശേഷണമുള്ള ഹോർമൂസ് കടലിടുക്ക്. ഇസ്രയേലിനൊപ്പം അമേരിക്ക കൂടി ആക്രമണത്തിനിറങ്ങിയതോടെ ഇറാന്‍ ഗത്യന്തരമില്ലാതെ അറ്റകൈ പ്രയോഗിക്കാനുള്ള സാധ്യത തള്ളാനാവില്ല.

നിലവിൽ നടക്കുന്ന യുദ്ധത്തിന്റെ ​ഗതി മാറിയതോടെ ഹോർമൂസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കത്തിലാണ് ഇറാൻ. അങ്ങനെയെങ്കിൽ അത് ലോകത്തെ ഒന്നടങ്കം ബാധിച്ചേക്കും. ഹോർമൂസ് വഴി എണ്ണക്കപ്പലുകൾ യൂറോപ്പിലേക്ക് കടക്കാൻ ഇറാൻ സമ്മതിക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഊർജമേഖലയിൽ, പിന്നീട് നിത്യജീവിതത്തിൽപ്പോലും ദൂരവ്യാപകമായ ​ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഏതാണ്ട് 50 വലിയ എണ്ണ ടാങ്കറുകൾ ഹോർമൂസിലൂടെ കടക്കാൻ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സുപ്രധാന ജലപാത ഏതുനിമിഷവുംഅടച്ചേക്കുമെന്ന് ഓയിൽ വ്യവസായ മേഖല കണക്കുകൂട്ടുന്നുണ്ട്. ആ ഭയം യാഥാർത്ഥ്യമായാൽ എണ്ണ വില വൻതോതിൽ കുതിച്ചുയരാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version