Connect with us

Gulf

ഹോട്പായ്ക്ക് ഗ്ലോബൽ – ദുബായ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ധാരണ: ഗവേഷണം, നൂതനകണ്ടുപിടിത്തം വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കും

Published

on

പാക്കേജിങ് ഉത്പന്നങ്ങൾ നിർമിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട് പായ്ക്ക് ഗ്ലോബൽ ദുബായിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർഥികളെ തൊഴിൽ വിപണിയിലേയ്ക്ക് സജ്ജരാക്കി വിജ്ഞാനം പങ്കുവയ്ക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതുവഴി പ്രതിഭകളെ കണ്ടെത്തുന്നതിനുമാണ് പുതിയ ധാരണ. ഈ പങ്കാളിത്തം പാക്കേജിങ് വ്യവസായത്തിലെ ഗവേഷണത്തിനും നവീകരണത്തിനുമുള്ള ഹോട്ട്പായ്ക്ക് ഗ്ലോബലിൻ്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ദുബായ് മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് പ്രവർത്തന പരിശീലനത്തിനായി പുതിയ വഴികൾ സൃഷ്ടിച്ചുകൊണ്ട് വ്യവസായത്തിലെ പ്രതിഭകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.


ദുബായ് മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റിയും വിദ്യാർഥികളും ഹോട്ട്‌പായ്ക്കുമായി ചേർന്ന് ലോകത്തിലെ പാക്കേജിങ് പ്രശ്‌നങ്ങൾക്കുള്ള പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സുസ്ഥിര പാക്കേജിങ്ങിൽ പ്രത്യേക ഹ്രസ്വ കോഴ്‌സുകളും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും സംയുക്തമായി വികസിപ്പിക്കുകയും ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. സുസ്ഥിര ഉൽപാദനം, ചാക്രികമായ സമ്പദ്‌വ്യവസ്ഥയുടെ സമ്പ്രദായങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ തുടങ്ങിയ വ്യവസായ പ്രസക്തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സംയുക്ത അക്കാദമിക്, അപ്ലൈഡ് റിസർച് പ്രോജക്ടുകൾ സമാരംഭിച്ചുകൊണ്ട് ഗവേഷണ സഹകരണം വളർത്തിയെടുക്കാൻ ഇൗ കൂട്ടായ്മ ലക്ഷ്യമിടുന്നു. ദുബായിലെ മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി പോലുള്ള പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിക്കുന്നത് ഹോട്ട്‌പാക്കിൻ്റെ സുപ്രധാന നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ച് സംസാരിച്ച ഹോട്ട്പായ്ക്ക് ഗ്ലോബൽ ഗ്രൂപ്പ് സിഇഒയും മാനേജിങ് ഡയറക്ടറുമായ പി.ബി.അബ്ദുൽ ജബ്ബാർ പറഞ്ഞു. അടുത്ത തലമുറയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുകയും ഒപ്പം പാക്കേജിങ് നവീകരണത്തിൽ മുൻപന്തിയിൽ നിൽക്കാൻ ഈ സഹകരണം ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ്. കമ്പനിയുടെ തുടർച്ചയായ വളർച്ചയ്ക്കും വിജയത്തിനും അക്കാദമിക ഗവേഷണത്തിൻ്റെ ഭാഗമാകൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര ഉൽപാദനം, പാക്കേജിങ് പരിഹാരങ്ങൾ, പാരിസ്ഥിതിക ആഘാത വിലയിരുത്തൽ, വിതരണ ശൃംഖലാ തന്ത്രങ്ങൾ എന്നിവയിൽ വിജ്ഞാന വിനിമയത്തിലൂടെ അക്കാദമിക് വൈദഗ്ധ്യത്തിൻ്റെയും നൂതന ഗവേഷണത്തിൻ്റെയും ഉയരങ്ങളിലെത്താൻ ഈ സഹകരണം ഹോട്ട്പായ്ക്കിനെ പ്രാപ്തമാക്കും. അതേസമയം ദുബായ് മിഡിൽസെക്സ് സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഹോട്ട്‌പായ്ക്കിലെ ഇൻ്റേൺഷിപ്പിലൂടെയും പ്ലേസ്‌മെൻ്റുകളിലൂടെയും വ്യവസായ അനുഭവം നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. അക്കാദമിയുമായുള്ള ഈ തന്ത്രപരമായ ബന്ധം ഹോട്ട്‌പായ്ക്കിൻ്റെ ഗവേഷണ, നവീകരണ കഴിവുകൾ വർധിപ്പിക്കുക മാത്രമല്ല, അക്കാദമിക്, ബിസിനസ് കമ്യൂണിറ്റികളിൽ അതിൻ്റെ സാന്നിധ്യം കൂട്ടുകയും ചെയ്യുമെന്നും ജബ്ബാർ വ്യക്തമാക്കി.

ഹോട്ട്‌പായ്ക്ക് എക്‌സിക്യൂട്ടീവുകളുടെ പ്രഭാഷണങ്ങളും വ്യവസായ-അക്കാദമിക് സംവാദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശിൽപശാലകളും സിംപോസിയങ്ങളും സംഘടിപ്പിക്കുന്നതും കരാറിൻ്റെ ഭാഗമായിരിക്കും. കൂടാതെ, ഹോട്ട് പായ്ക്കിൻ്റെ പ്രവർത്തനങ്ങളെയും ബിസിനസ് തന്ത്രങ്ങളെയുംക്കുറിച്ചുള്ള കേസ് പഠനങ്ങൾ വികസിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഈ പങ്കാളിത്തം രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കും.
പാക്കേജിങ് വ്യവസായത്തിലെ പ്രമുഖരായ ഹോട്ട്‌പായ്ക്ക് ഗ്ലോബലുമായി സഹകരിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് മിഡിൽസെക്സ് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസലറും ദുബായ് ഡയറക്ടറുമായ പ്രഫ. സെഡ്വിൻ ഫെർണാണ്ടസ് പറഞ്ഞു. നവീകരണത്തിനും സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും അക്കാദമിക്കും വ്യവസായത്തിനും ഇടയിലുള്ള വിടവ് നികത്തേണ്ടതിൻ്റെ പ്രാധാന്യം ഈ പങ്കാളിത്തം എടുത്തുകാണിക്കുന്നു. ഞങ്ങളുടെ വിദ്യാർഥികൾക്ക് യഥാർഥ ലോക വെല്ലുവിളികൾ നേരിടുന്നതിനെക്കുറിച്ചുള്ള അറിവും പരിശീലനവും വാഗ്ദാനം ചെയ്യുക മാത്രമല്ല, ചലനാത്മകമായ ഒരു കോർപറേറ്റ് പരിതസ്ഥിതിയിൽ അവർക്ക് അനുഭവപരിചയം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും പ്രഫഷണൽ നെറ്റ്‌വർക്കുകൾ വിപുലീകരിക്കുന്നതിനും വ്യവസായ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നേടുന്നതിനുമുള്ള വിലയേറിയ പ്ലാറ്റ്‌ഫോമാണ് ധാരണയിലൂടെ യാഥാർഥ്യമായതെന്ന് അസോസിയേറ്റ് പ്രഫസറും സെൻ്റർ ഫോർ സപ്ലൈ ചെയിൻ എക്സലൻസ് തലവനുമായ ഡ‍ോ.ശ്രീജിത് ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
കമ്മ്യൂണിറ്റി ഇടപെടലുകളിലും വ്യാവസായിക സഹകരണത്തിലും ഹോട്ട്പായ്ക്ക് മുൻപന്തിയിലാണ് നിലകൊള്ളുന്നതെന്ന് ഹോട്ട്പായ്ക്ക് ഗ്ലോബൽ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ അഭിപ്രായപ്പെട്ടു. ഇത്തരം ഇടപഴകലിലൂടെ ഞങ്ങളുടെ പങ്കാളികൾക്ക് പരസ്പരം ആനുകൂല്യങ്ങൾ ലഭ്യമാകുന്നു. പഠനത്തിലൂടെ ഭാവിയിലെ തൊഴിലാളികളെ പരിപോഷിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്രവർത്തനപരമായി മാത്രമല്ല, വെല്ലുവിളി നിറഞ്ഞ വിപണിയെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിൽ സ്ഥാപനപരമായ സഹകരണം കോർപറേറ്റ് മേഖലയ്ക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന കാഴ്ചപ്പാട് മാറ്റാൻ ഈ സംരംഭം സഹായിക്കും. കരാർ യുഎഇയിലെ കോർപറേറ്റ്-അക്കാദമിക് പങ്കാളിത്തത്തിന് പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഫൂഡ് പാക്കേജിങ് ഉൽപന്നങ്ങളുടെ നിർമാതാക്കളാണ് ഹോട്ട് പായ്ക്ക് ഗ്ലോബൽ. 4,000-ത്തിലേറെ ഇനങ്ങളുടെ പോർട്ട്‌ഫോളിയോയും 4,000 ജീവനക്കാരുടെ തൊഴിൽ ശക്തിയും കമ്പനിക്കുണ്ട്. 106-ലേറെ രാജ്യങ്ങളിൽ കമ്പനി അതിൻ്റെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നു. മിഡിൽ ഈസ്റ്റ്, യുകെ, യുഎസ്, ഇന്ത്യ, മലേഷ്യ, ആഫ്രിക്ക എന്നിവയുൾപ്പെടെ കമ്പനി 16 രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.