Gulf

സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ

Published

on

ദുബായ്: സൂഫി സംഗീതത്തിന്റെ ആത്മീയതയും പ്രണയഭാവങ്ങളും തന്റെ ഹൃദയസ്പർശിയായ ശബ്ദത്തിലൂടെ അനുഭവമാക്കി മാറ്റുന്ന കെ.എച്ച്. താനൂർ, ഇപ്പോള്‍ യുഎഇയിലെ സംഗീത സദസ്സുകളെ മതിമറയ്ക്കുകയാണ്. ആയിരത്തിലധികം കവാലി ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും സംഗീതം പകരുകയും ചെയ്ത ഈ പ്രതിഭ, പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഈദ് ആഘോഷങ്ങളിൽ പങ്കാളിയായി തന്റെ ശബ്ദമാധുര്യത്തിൽ ആരാധകരെ സഞ്ചരിപ്പിച്ചു.

13ാം വയസ്സിൽ സംഗീത ലോകത്ത് കാൽവെച്ച താനൂർ സ്വദേശി ഹനീഫ ഇന്ന് ‘കെ.എച്ച്. താനൂർ’ എന്ന പേരിൽ കേരളത്തിലെ സൂഫി കവാലി വേദികളിൽ അനവധി ആരാധകരുള്ള അപൂർവ കലാകാരനാണ്. ഗായകൻ, സംഗീതജ്ഞൻ, നല്ലൊരു ഹാർമോണിസ്റ്റ്, കവിതാകാരൻ, രചയിതാവ് – ഒരു സർഗ്ഗാത്മകയാത്രയുടെ എല്ലാ രംഗങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, പുതിയ അനുഭവങ്ങളുമായി പ്രവാസ ലോകത്തേയും വിസ്മയിപ്പിക്കുന്നു.

‘അവതുണ്ടാവും കാലം…. അല്ലലില്ലാത്ത നേരം ’,…, നിന്നെ കാണാത്ത കണ്ണ് കണ്ണല്ല…’,…’, അദമിയായ കൂട്ടിനുള്ളിൽ…’ തുടങ്ങി അനവധി ഹൃദയസ്പർശികളായ ഗാനങ്ങൾ രചിച്ചതും സംഗീതം പകർന്നതും താനൂരാണെന്നു പലർക്കും അറിയില്ല. ആലാപനത്തിലൂടെ ആത്മീയ ഉന്മേഷം ഉണർത്തുകയും, ഓരോ കൃതിയിലൂടെയും ആത്മാവ് സ്പർശിക്കുന്ന സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നതാണ് താനൂരിന്റെ പ്രത്യേകത.

യുഎഇ സന്ദർശനത്തിന്റെ ഭാഗമായുള്ള വിവിധ ഗൃഹാന്തര മെഹ്ഫിൽ വേദികളിലും സംരംഭങ്ങളിലും താനൂർ അവതരിപ്പിച്ച സംഗീത പരിപാടികൾ പ്രേക്ഷകരെ ഹൃദയത്തിൽ തൊട്ടു. സൂഫി കവാലിയുടെ ശൈലി പ്രദർശിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അതിന്റെ ആത്മസാരവും ഭാവങ്ങളുടെയും ആഴവുമാണ് താനൂരിന്റെ സംഗീതം വഴി ഉയർന്നുനിൽക്കുന്നത്.

പ്രവാസ ലോകത്തേക്കുള്ള ഈ ഹ്രസ്വ സംഗീതയാത്ര താനൂർ ഏറ്റെടുത്തത്, സൂഫി സന്ദേശം കൂടുതൽ ഹൃദയങ്ങളിൽ പതിപ്പിക്കാനും സംഗീതത്തിൽ ആത്മീയമായ അനുഭവം നൽകാനുമാണ്. ഒരു മനോഹര സംഗീത യാനത്തിലൂടെ കേൾവിക്കാരെ മറ്റൊരു ലോകത്തിലേക്ക് ചേർക്കുന്ന ഈ കലാകാരന്‍ പ്രവാസ സംഗീതരംഗത്ത് ഏറെ ശ്രദ്ധേയനാകുകയാണ് ഇപ്പോൾ. ടി പി ആലിക്കുട്ടി ഗുരുക്കൾ, ആലപ്പി ഷെരീഫ് തുടങ്ങിയവരാണ് കലാരംഗത്തെ പ്രധാന ഗുരുനാഥന്മാർ.അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ.അൻവർ അമീനിന്റെ സാന്നിധ്യത്തിൽ,ഡോ. അബ്ദുസ്സലാമും ഷംസുദ്ദീൻ നെല്ലറയും ചേർന്ന് ആദരിച്ചു. യുഎഇ നമ്പർ :0581462271

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version