ഷാർജ: സമദർശിനിയുടെ ഓണാഘോഷവും, സ്റ്റുഡന്റസ് അക്കാഡമിക് എക്സെല്ലെൻസ് അവാർഡ് 2025 എന്ന പേരിലുള്ള ആഘോഷ പരിപാടി ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കോൺഫറൺസ് ഹാളിൽ 9th നവംബർ 2025 ന് രാവിലെ 11 മണിക്ക് തുടങ്ങി വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.
സമദർശിനി കൂടുംബങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, സദസ്സിൽ ഉണ്ടായിരുന്നവർക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. ഇതോടടൊപ്പം, Dr. അജിത് ശങ്കർ നൽകിയ മോട്ടിവേഷണൽ സ്പീച് സദ്ദസിന് വേറിട്ട ഒരു അനുഭവമായിരുന്നു.ജാസ്സ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേള പരിപാടിയുടെ മാറ്റ് കൂട്ടുകയുണ്ടായി.
ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി പ്രകാശ് പുരായത്ത്, ട്രസറെർ ഷാജി ജോൺ, കൂടാതെ ഇന്ത്യൻ അസോസിയേഷൻ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, മുൻ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിക്കുകയുണ്ടായി.
സദർശിനിയുടെ പ്രസിഡന്റ് അനിൽ വാരിയർ അധ്യക്ഷത വഹിക്കുകയും, ജനറൽ സെക്രട്ടറി വിനോദ് രാമചന്ദ്രൻ സ്വാഗതവും, ട്രസറെർ മൊയ്ദീൻ നന്ദി രേഖപെടുത്തുകയും ചെയ്തു.കലാപരിപാടികൾക്ക് കോർഡിനേറ്റർ രഞ്ചേശ് രാജൻ, വനിതാ വിഭാഗം പ്രസിഡന്റ് ലത വാരിയർ, ജനറൽ സെക്രട്ടറി കവിത വിനോദ്, ട്രസറെർ രാജി ജെകബ് എന്നിവർ നേതൃത്വം നൽകി.