Gulf

സന്നദ്ധ സേവനം യുവ സമൂഹത്തിന്റെ ബാധ്യത. .എം ജി പുഷ്പാകരൻ

Published

on

ആധുനിക കാലഘട്ടത്തിൽ യുവ സമൂഹം സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തേണ്ടത് ഓരോ യുവാക്കളുടെയും ബാധ്യതയാണെന്നും, സമൂഹത്തിൽ ദുരിതം അനുഭവ്ക്കുന്നവർക്ക് സഹായമെത്തിക്കാനും കൈത്താങ്ങാവാനും സർക്കാരുകളോടൊപ്പം സന്നദ്ധ സേവകർക്ക് വളരെയേറെ കാര്യങ്ങൾ നിവഹിക്കാനും, സമൂഹത്തിന്റെ ഉന്നതിക്കായി പ്രവൃത്തിക്കാനും ഏറെ അവസരങ്ങൾ ഉണ്ട്‌ അവൻ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു ചിരന്തന പബ്ലിക്കേഷൻ പുറത്തിറക്കുന്ന അമ്പതാമത് പുസ്തകമായ സി പി ജലീലിന്റെ “ഒരിതളിന്റെ തണൽ” എന്ന സന്നദ്ധ സേവന വഴിയിലെ ഓർമക്കുറിപ്പുകൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുഅദ്ദേഹം. പുസ്തകം അയ്യൂർ ഗ്രൂപ്പ്‌ എം ഡി അബ്ദുൽ അസീസ് അയ്യൂർ ഏറ്റുവാങ്ങി പുന്നക്കൻ മുഹമ്മദ്‌ അലി അധ്യക്ഷനായ ചടങ്ങിൽ ബഷീർ തിക്കോടി പുസ്തകം പരിചയപെടുത്തി, പോൾ ടി ജോസഫ്‌, അഡ്വക്കേറ്റ് വൈ എ റഹീം, കെ. ബാലകൃഷ്ണൻ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹജൻ,നാസർ അഹമ്മദ്, എസ് എം ജാബിർ, ശറഫുദ്ധീൻ വലിയകത്ത്, മച്ചിങ്ങൽ രാധാകൃഷ്ണൻ, കെ എം അബ്ദുൽ മനാഫ്, ശ്രീമതി ഷീല പോൾ, ഓലക്കാടൻ ചാക്കോ സകരിയ പാറക്കാട്ട്,എന്നിവർ ആശംസകൾ നേർന്നു, സി പി ജലീൽ മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version