Gulf

ഷാർജ വ്യവസായമേഖലയിൽ വൻ തീപിടിത്തം

Published

on

ഷാർജ ∙ വ്യവസായമേഖലയിൽ വൻ തീപിടിത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിന്ന് കറുത്ത പുക ഉയർന്നുകൊണ്ടിരിക്കുന്നു. കൂടാതെ, പലതും പൊട്ടിത്തെറിക്കുന്ന ശബ്ദവും കേൾക്കാമെന്ന് അൽ വാസൽ വില്ലേജിൽ താമസിക്കുന്നവർ പറഞ്ഞു.

കെട്ടിടങ്ങളിലെ ചില്ലുവാതിലുകൾ കുലുങ്ങുന്നതായും അനുഭവപ്പെട്ടതായി ചില താമസക്കാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version