ഷാർജ∙നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ 12 ദിവസം നീണ്ടുനിൽക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ് ബിഎ) സംഘടിപ്പിക്കുന്ന 44-ാമത് എഡിഷൻ ‘നിങ്ങൾക്കും പുസ്തകത്തിനും ഇടയിൽ’ എന്ന പ്രമേയത്തിലാണ് ഒരുങ്ങുന്നത്. സാഹിത്യത്തോടും സംസ്കാരത്തോടുമുള്ള ആളുകളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിടുന്ന നൂതനവും സംവേദനാത്മകവുമായ നിരവധി സാംസ്കാരിക പരിപാടികൾ ഇത്തവണത്തെ മേളയെ ശ്രദ്ധേയമാക്കും.
പുതിയ ആകർഷണങ്ങൾ
‘പോപ്പ്-അപ്പ് അക്കാദമി’: സാഹിത്യം, മാധ്യമം, കല, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വിദഗ്ദ്ധരും സ്വാധീനമുള്ള വ്യക്തികളും നയിക്കുന്ന സംവേദനാത്മക സെഷനുകളുള്ള പുതിയൊരു പ്ലാറ്റ്‌ഫോമാണിത്.
‘പോയട്രി ഫാർമസി’: യുകെയിൽ നിന്നുള്ള ഈ നൂതന ആശയം സന്ദർശകർക്ക് വ്യക്തിഗതമായി കവിതകൾ നിർദ്ദേശിച്ച്, അത് അറബിക്, ഇംഗ്ലിഷ് ഭാഷകളിലുള്ള കുപ്പികളിൽ നൽകുന്നു. ഇത് കവിതയെ ചികിത്സാപരവും വിനോദപരവുമായ അനുഭവമാക്കി മാറ്റുന്നു.
പോഡ്‌കാസ്റ്റ് സ്റ്റേഷൻ: ഈ വർഷം ആദ്യമായി പോഡ്‌കാസ്റ്റിങ്ങിനായി പ്രത്യേക സ്റ്റേഷൻ ഒരുക്കും. ‘അസ്മർ’, ‘ജോളൻ’, ‘കറാക് പോഡ്‌കാസ്റ്റ്’ തുടങ്ങിയ ജനപ്രിയ അറബിക് പോഡ്‌കാസ്റ്റ് പരിപാടികളുമായി സംവദിക്കാനും തത്സമയ റെക്കോർഡിങ്ങുകൾ നടത്താനും ഇവിടെ അവസരമുണ്ടാകും.