Gulf

ഷാർജയുടെ ആദ്യത്തെ സമ്പൂർണ നടപ്പാത ‘അൽ മംഷ’ കമ്യൂണിറ്റി ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി സന്ദർശനം നടത്തി

Published

on

ഷാർജ∙ നഗരജീവിതത്തിന്റെ പുത്തൻ ഭാവങ്ങളെ ആലിംഗനം ചെയ്യുന്ന ഷാർജയുടെ ആദ്യത്തെ സമ്പൂർണ നടപ്പാത ‘അൽ മംഷ’ കമ്യൂണിറ്റിയിൽ ഷെയ്ഖ് ഹുമൈദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയും ഷാർജ ഫാമിലി & കമ്യൂണിറ്റി കൗൺസിൽ ചെയർപഴ്സനുമായ ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി സന്ദർശനം നടത്തി. നവീകരണത്തിലും ഗുണമേന്മയുള്ള ജീവിതശൈലിയിലും ഷാർജയ്ക്കുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ സന്ദർശനം.

കാൽനടയാത്രക്കാർക്കായി പ്രകൃതിദത്തമായ തണൽ ലഭ്യമാക്കുന്ന വിധത്തിലുള്ള പാതകളും കാറ്റിന്റെ ഗതിക്കനുസരിച്ച് ക്രമീകരിച്ചിട്ടുള്ള രൂപകൽപനയും ഷെയ്ഖ ജവാഹർ നിരീക്ഷിച്ചു. ഇത് നിവാസികൾക്കും സന്ദർശകർക്കും കൂടുതൽ തണുപ്പുള്ളതും സുഖപ്രദവുമായ അന്തരീക്ഷം ഉറപ്പാക്കുന്നു. അൽ മംഷാ കേവലം ഒരു കെട്ടിട സമുച്ചയമല്ലെന്നും അത് ഷാർജയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും നവീകരണത്തിലൂടെ ജീവിത നിലവാരം ഉയർത്താനുള്ള പ്രതിജ്ഞാബദ്ധതയുടെയും പ്രതിഫലനമാണെന്ന് ആലെഫ് ഗ്രൂപ്പ് ബോർഡ് അംഗം അബ്ദുല്ല അൽ ഹുറൈമെൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version