Gulf

വെടിനിര്‍ത്തിയിട്ടും സർവീസുകൾ നിർത്തിവയ്ക്കുന്നു, വിമാനയാത്രക്കാർ ‘പെരുവഴിയിൽ’; ആശങ്കയിൽ പ്രവാസികൾ

Published

on

ദുബായ് ∙ പ്രവാസികളുടെ ഇപ്രാവശ്യത്തെ വേനലവധി താളം തെറ്റുമെന്ന് ആശങ്ക. ഇസ്രയേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുഎഇ, ജിസിസി വിമാന സർവീസുകൾ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള കമ്പനികൾ നിർത്തിവയ്ക്കുകയും പലതും വഴിതിരിച്ചുവിടുകയും ചെയ്തു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. വേനലവധി അടുത്തതിനാൽ ഈ ദിവസങ്ങളിലെ മിക്ക വിമാനങ്ങളിലും സീറ്റുകൾ ഒഴിവില്ല.

ഈ സാഹചര്യത്തിൽ വിമാനം റദ്ദാക്കൽ വന്നതോടെ ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവരെ എങ്ങനെ നാട്ടിലെത്തിക്കും എന്ന പ്രതിസന്ധിയിലാണ് മിക്ക വിമാന കമ്പനികളും എന്ന് ദെയ്റ ട്രാവൽസ് ജനൽ മാനേജർ ടി.പി.സുധീഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. വേനലവധിക്ക് വിദ്യാലയങ്ങൾ അടുത്തമാസത്തോടെ അടയ്ക്കുന്നതിനാൽ പല കുടുംബങ്ങളും അധ്യാപകരും ഇതര ജീവനക്കാരുമെല്ലാം മാസങ്ങൾക്ക് മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു

 

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version