Gulf

വിമാനക്കമ്പനിയില്‍ നിന്ന് 4300 രൂപ റീഫണ്ട് കിട്ടാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് യൂട്യൂബര്‍

Published

on

വിമാനക്കമ്പനിയില്‍ നിന്ന് റീഫണ്ട് കൈക്കലാക്കാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മാക്‌സ് ഫോഷ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് യൂട്യൂബര്‍ മാക്‌സിമിലിയന്‍ ആര്‍തര്‍ ഫോഷ്. ഏകദേശം 37.28 പൗണ്ട് (ഏകദേശം 4300 രൂപ) റീഫണ്ട് വാങ്ങുന്നതിനായി തന്റെ മരണം വ്യാജമായി സൃഷ്ടിച്ചതിന്റെ വീഡിയോ 30 കാരനായ മാക്‌സ് ഫോഷ് യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്തു.

രണ്ട് മാസം മുമ്പാണ് താന്‍ വിമാനയാത്ര ബുക്ക് ചെയ്തതെന്ന് ഫോഷ് പറഞ്ഞു. എന്നാല്‍ അത് ഉപയോഗിക്കാനായില്ല. റീഫണ്ടിനായി ശ്രമിച്ചപ്പോള്‍, യാത്രക്കാര്‍ മരണപ്പെട്ടാല്‍ മാത്രമേ വിമാനക്കമ്പനി റീഫണ്ട് തിരികെ നല്‍കൂ എന്ന വ്യവസ്ഥയുള്ളതായി അറിഞ്ഞു. യാത്രക്കാര്‍ പലപ്പോഴും അവഗണിക്കുന്ന വൃത്തികെട്ട നിയമ വ്യവസ്ഥയാണിതെന്ന് ഫോഷ് പറയുന്നു.
ഞാന്‍ സാങ്കേതികമായി മരിച്ചു എന്ന പേരില്‍ പങ്കുവെച്ച വീഡിയോയില്‍ വിമാനക്കമ്പനിയുടെ വ്യവസ്ഥ ഉപയോഗിച്ച് തന്നെ അത് റീഫണ്ട് നേടിയത് എങ്ങനെയാണെന്ന് ഫോഷ് കാണിക്കുന്നു.

മരണത്തിന് തെളിവുണ്ടാക്കിയതെങ്ങനെ?

അതിനായി വടക്കന്‍ ഇറ്റലിയിലെ സ്വയം പ്രഖ്യാപിത മൈക്രോ നേഷനായ സെബോര്‍ഗ പ്രിന്‍സിപ്പാലിറ്റി ഫോഷ് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് അനുമതി ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയെന്നും. സെബോര്‍ഗയിലെ പ്രിന്‍സസ് നിന മെനെഗറ്റോയാണ് ഫോഷിനെ സ്വാഗതം ചെയ്തത്. അവിടെ ഔദ്യോഗിക സ്വീകരണമാണ് ഫോഷിന് ലഭിച്ചത്. പ്രിന്‍സസില്‍ നിന്നാണ് ഫോഷ് ഔദ്യോഗിക മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version