Gulf

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു രണ്ട് മരണം

Published

on

ദുബായ് /ഹോങ്കോങ്∙ ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സിന്റെ ചാർട്ടർ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന്( തിങ്കൾ) പുലർച്ചെയാണ് സംഭവം നടന്നതെന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചു.

തകർന്ന വിമാനം തങ്ങൾ വാടകയ്‌ക്കെടുത്ത (വെറ്റ്-ലീസ്) കാർഗോ വിമാനമാണെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഹോങ്കോങ്ങിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ട ഇകെ9788 വിമാനം, ആക്ട് എയർലൈൻസിൽ നിന്ന് വെറ്റ്-ലീസ് അടിസ്ഥാനത്തിൽ എടുത്തതും അവർ തന്നെ ഓപ്പറേറ്റ് ചെയ്യുന്നതുമായ കാർഗോ വിമാനമാണ്. ബോയിങ് 747-400 ആണ് വിമാനം. വിമാനത്തിലെ ജോലിക്കാർ സുരക്ഷിതരാണ്. വിമാനത്തിൽ കാർഗോ ഉണ്ടായിരുന്നില്ല.

ഇന്ന് പുലർച്ചെ പ്രാദേശിക സമയം 3.50ന് ദുബായിൽ നിന്ന് എത്തിയ ബോയിങ് ബി747 കാർഗോ വിമാനം ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറി അടുത്തുള്ള കടലിലേക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version