കരിപ്പൂർ.സമയക്രമത്തിൽ മാറ്റം വരുത്തി വിമാനം നാലര മണിക്കൂർ മുൻപേ പറന്നു. സമയം മാറ്റിയത് അറിയിച്ചില്ലെന്നു പറഞ്ഞ് ഏതാനും യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി 8.30നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിട്ട് നാലിനു പുറപ്പെട്ടത്. ഇതറിയാതെ എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. സമയമാറ്റം അറിയിച്ചിരുന്നില്ലെന്ന് ഇവർ പറഞ്ഞു. എന്നാൽ യാത്രക്കാരെ വിവരമറിയിച്ചിരുന്നുവെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. ടിക്കറ്റ് തുക തിരിച്ചുനൽകാമെന്നാണ് പിന്നീട് വിമാനക്കമ്പനി അധികൃതർ അറിയിച്ചതെന്നു യാത്രക്കാർ പറഞ്ഞു.