ഷാർജ : മോട്ടർ സൈക്കിൾ, ബസ്, ട്രക്ക് എന്നിവയ്ക്ക് പുതിയ പാതകൾ പ്രഖ്യാപിച്ച് ഷാർജ പൊലീസ്. സുരക്ഷ ഉറപ്പാക്കി ഗതാഗതം സുഗമമാക്കുന്നതിനുള്ള പരിഷ്കാരം നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നിയമം പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ സ്മാർട്ട് നിരീക്ഷണം ശക്തമാക്കും. നിയമലംഘകർക്ക് കനത്ത പിഴ ചുമത്തുമെന്നും അറിയിച്ചു.
ഷാർജ പൊലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) സഹകരിച്ചാണ് പുതിയ ക്രമീകരണം നടപ്പാക്കുന്നത്. ട്രക്ക്, ട്രെയ്‌ലർ, ലോറി, ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ വലതുവശത്തുള്ള പാതയാണ് ഉപയോഗിക്കേണ്ടത്. നാലുവരി പാതയിൽ വലതുവശത്തുനിന്ന് മൂന്നാമത്തെയും നാലാമത്തെയും പാതകളാണ് മോട്ടർ സൈക്കിളുകൾ ഉപയോഗിക്കേണ്ടത്. മൂന്നു വരി പാതകളിൽ മധ്യത്തിലെയും അവസാനത്തിലെയും 2 പാതകൾ ഉപയോഗിക്കാം. രണ്ടുവരി പാതയിൽ വലതുവശത്തെ ലെയ്ൻ മാത്രമേ ഉപയോഗിക്കാവൂ. ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ബോർഡുകളും അനുവദനീയ പാതകളിൽ നിശ്ചിത അകലത്തിൽ ലെയ്ൻ നിയമം പാലിക്കാത്ത ഹെവി വാഹന ഡ്രൈവർമാർക്ക് 1,500 ദിർഹവും12 ബ്ലാക്ക് പോയിന്റുമായിരിക്കും ശിക്ഷ. ഗതാഗത ചട്ടം ലംഘിക്കുന്നവരിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കും. നവംബർ മുതൽ ദുബായിലെ അതിവേഗ പാതകൾ ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നത് ആർടിഎ വിലക്കിയതിനു പിന്നാലെയാണ് ഷാർജയും ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.
ലെയ്ൻ നിയമം പാലിക്കാത്ത ഹെവി വാഹന ഡ്രൈവർമാർക്ക് 1,500 ദിർഹവും12 ബ്ലാക്ക് പോയിന്റുമായിരിക്കും ശിക്ഷ. ഗതാഗത ചട്ടം ലംഘിക്കുന്നവരിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കും. നവംബർ മുതൽ ദുബായിലെ അതിവേഗ പാതകൾ ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നത് ആർടിഎ വിലക്കിയതിനു പിന്നാലെയാണ് ഷാർജയും ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.