ദുബായ്∙ കൈകൊണ്ടെഴുതിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ എന്ന നിലയിൽ ഗിന്നസ് ലോക റെക്കോർഡ് ലഭിച്ച ഖുർആൻ പരിചയക്കാരനായ ജംഷീര്‍ വടഗിരിയില്‍ വിറ്റ ശേഷം പണവുമായി യുഎഇയിൽ നിന്ന് മുങ്ങിയെന്ന് പരാതിയുമായി പ്രവാസി മലയാളി കലാകാരൻ. ദുബായ് ഹെൽത്ത് സിറ്റി വാഫി റസിഡൻസിയിൽ ഗ്യാലറി നടത്തുന്ന കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് ദിലീഫാണ് പാലക്കാട് ആലത്തൂർ സ്വദേശി ജംഷീർ വടഗിരിയിലിനെതിരെ മുഖ്യമന്ത്രിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയത്. ദുബായ് പൊലീസിനും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷം കഠിനാധ്വാനം ചെയ്താണ് ഞാൻ ഖുർആൻ കാലിഗ്രഫി യാഥാർഥ്യമാക്കിയത്. ഇത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മുൻപ് പ്രദർശിപ്പിച്ചപ്പോൾ ഏറെ ശ്രദ്ധ നേടുകയുണ്ടായി. കൂടാതെ, ഒരു വ്യവസായി ഏകദേശം നാലര കോടി ഇന്ത്യൻ രൂപ (20 ലക്ഷം ദിർഹം) വിലയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. പക്ഷേ, താൻ വിൽക്കാൻ തയ്യാറായിരുന്നില്ലെന്ന് ദിലീഫ് പറയുന്നു. ഈ സൃഷ്ടി ദുബായിലെ ഉന്നത സർക്കാർ തലത്തിലുള്ളവർക്ക് കൈമാറാമെന്ന് പറഞ്ഞ് ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്റെ സുഹൃത്തും സഹായിയുമാണെന്ന് സ്വയം പരിചയപ്പെടുത്തി 10 മാസം മുൻപ് ജംഷീർ വടഗിരിയിൽദിലീഫിനെ സമീപിക്കുകയായിരുന്നു. ഇരുവരും പിന്നീട് സൗഹൃദത്തിലാവുകയും ചെയ്തു.
തന്റെ ഗ്യാലറിയിൽ ഖുർആൻ വയ്ക്കാൻ അസൗകര്യമുണ്ടെന്ന് പറഞ്ഞപ്പോൾ താനത് ഒരു ബിസിനസ്സുകാരന്റെ കയ്യിൽ സൂക്ഷിക്കാൻ കൊടുക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ ജംഷീർ അദ്ദേഹത്തിന് 24 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തന്നെയറിയിക്കാതെ അത് വിൽക്കുകയായിരുന്നു എന്ന് ദിലീഫ് പരാതിയിൽ പറഞ്ഞു. ബുർജ് ഖലീഫയിൽ താമസിക്കുന്ന മലയാളി വ്യവസായിക്കാണ് വിറ്റത് എന്നാണ് സംശയിക്കുന്നത്. പിന്നീട് ജംഷീർ നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തു. ഇത് തനിക്ക് വലിയ മാനസികാഘാതവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയെന്നും ഖുർആൻ കാലിഗ്രഫി എത്രയും പെട്ടെന്ന് തിരികെ ലഭിക്കണമെന്നും ദിലീഫ് ആവശ്യപ്പെട്ടു.
ഫിറോസ് കുന്നും പറബിലിൻ്റെ സുഹൃത്തും, സഹായിയും ആന്നെന്നു പറഞ്ഞാണ് ജംഷീർ വടകരിയിൽ തന്നെ സമീപിച്ചത് എന്ന കാര്യംമുഹമ്മദ് ദിലീഷ് വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.