Gulf

ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റകൃത്യം വാഹനം കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പുമായി യുഎഇ

Published

on

ദുബായ് ∙  ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റകൃത്യം. ആദ്യ തവണ നിയമം ലംഘിച്ചവർക്ക് 3 മാസം തടവും 5000 മുതൽ 50,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ 20,000 മുതൽ 1,00,000 ദിർഹം വരെയായി വർധിക്കും.

3 മാസം കൂടി തടവും അനുഭവിക്കേണ്ടിവരും. ഇയാൾ ഓടിച്ച വാഹനം കണ്ടുകെട്ടും. മൂന്നാമതും നിയമം ലംഘിച്ചാൽ പിഴയും തടവും ആനുപാതികമായി വർധിക്കും. അംഗീകൃതമല്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 10,000 ദിർഹം വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ  50,000 ദിർഹം വരെയാകും. 3 മാസം തടവും. മുന്നാം തവണയും നിയമം ലംഘിക്കുന്നവരിൽനിന്ന് ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. നിയമവിധേയമായി വാഹനമോടിച്ച് ഗതാഗത സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version