Gulf

രണ്ടു പതിറ്റാണ്ടു പിന്നിട്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍,ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ സ്റ്റാഫംഗങ്ങളെ ആദരിച്ചു

Published

on

ഷാര്‍ജ:സേവന രംഗത്ത്‌ രണ്ടു പതിറ്റാണ്ടു പിന്നിട്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍,ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ഓപ്പറേഷനല്‍ സ്റ്റാഫംഗങ്ങളെ
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതി ആദരിച്ചു. ഓഫീസ്‌ സ്റ്റാഫംഗങ്ങള്‍ ഡ്രൈവര്‍മാര്‍,കണ്ടക്ടര്‍മാര്‍,സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയ മുപ്പതോളം
പേരെയാണ്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജുവൈസ ബ്രാഞ്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചത്‌. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ നിസാര്‍ തളങ്കര സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്‌ പുറയത്ത്‌,ട്രഷറര്‍ ഷാജി ജോണ്‍,എം.എസ്.ഓ.ബദരിയ അൽ തമീമി എന്നിവര്‍ പ്രസംഗിച്ചു.
ജോയിന്റ്‌ ജനറല്‍ സെക്രട്ടറി ജിബി ബേബി,ജോയിന്റ്‌ ട്രഷറര്‍ റെജി പാപ്പച്ചൻ, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്‌,അബ്ദുമനാഫ്‌,പ്രഭാകരന്‍ പയ്യന്നൂര്‍,എം.വി.മധു,
മുരളി ഇടവന,അനീസ്‌ റഹ്മാന്‍,മാത്യു മണപ്പാറ,യൂസഫ്‌ സഗീര്‍,സുജനൻ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version