Gulf

യുഎഇ ലോട്ടറി 225 കോടി ഇന്ത്യൻ രൂപ സമ്മാനം സ്വന്തമാക്കി ഭാഗ്യശാലി

Published

on

ദുബായ് ∙ യുഎഇ  ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനം സ്വന്തമാക്കി ഭാഗ്യശാലി. ഏറ്റവും പുതിയ യുഎഇ ലോട്ടറി നറുക്കെടുപ്പിൽ ഒരാൾക്ക് ലഭിച്ചത് ഏകദേശം 225 കോടി ഇന്ത്യൻ രൂപ(100 ദശലക്ഷം ദിർഹം). രാജ്യത്ത് ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും വലിയ ലോട്ടറി സമ്മാനമാണിത്. ഒരു ടിക്കറ്റിന് മാത്രമാണ് ഈ വൻ തുക ലഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് യുഎഇയുടെ ചരിത്രം തിരുത്തിക്കുറിച്ചത്. ടിക്കറ്റിലെ ഏഴ് അക്കങ്ങളും കൃത്യമായി ഒത്തുവന്നതോടെയാണ് ഒരു ഭാഗ്യശാലിക്ക് മുഴുവൻ സമ്മാനത്തുകയും സ്വന്തമായത്. സമ്മാനം പങ്കുവയ്ക്കേണ്ടിവന്നില്ല. മുഴുവൻ തുകയും വിജയിക്ക് സ്വന്തമായി ലഭിക്കുമെന്ന് യുഎഇ ലോട്ടറി അധികൃതർ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ വിജയിയുടെ പേര് വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

യുഎഇ ലോട്ടറി നറുക്കെടുപ്പുകൾ രണ്ടാഴ്ചയിലൊരിക്കൽ ശനിയാഴ്ചകളിലാണ് നടക്കുന്നത്. സാധാരണക്കാർക്ക് ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഈ ആഴ്ചത്തെ നറുക്കെടുപ്പിൽ ഒരാളുടെ ജീവിതമാണ് മാറിമറിഞ്ഞത്.

ഈ ആഴ്ചത്തെ നറുക്കെടുപ്പിൽ ആകെ 7,145 വിജയികളുണ്ട്. 10 ലക്ഷം ദിർഹം സമ്മാനം ആർക്കും ലഭിച്ചില്ലെങ്കിലും മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിച്ചു. കൂടാതെ, 67 പേർക്ക് 1,000 ദിർഹം വീതവും സ്വന്തമാക്കാനായി. ഒരു ലോട്ടറി ടിക്കറ്റിന് 50 ദിർഹമാണ് വില. ഈ മഹാഭാഗ്യം ലഭിക്കാനുള്ള സാധ്യത 8,835,372-ൽ ഒന്നു മാത്രമാണ്. ഏഴ് പേർക്ക് ‘ലക്കി ചാൻസ്’ ഇനത്തിൽ ഒരു ലക്ഷം ദിർഹം വീതം ലഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version