Gulf

യുഎഇയിലെ മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം 24 ലക്ഷം രൂപ മലയാളിക്ക്

Published

on

അബുദാബി ∙ യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം മലയാളിക്ക്. മാനേജ്‌മെന്റ്, എക്‌സിക്യൂട്ടീവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരെ പിന്തള്ളി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിന് അർഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകം.

മെന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോർഡിങ്സിൽ റീജനൽ ഹ്യൂമൻ റിസോഴ്‌സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം രൂപ) കാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷുറൻസ് കാർഡ് എന്നിവയാണ് സമ്മാനമായി ലഭിച്ചത്.

ഔട്ട്‌സ്റ്റാൻഡിങ് വർക്ക്‌ഫോഴ്‌സ് വിഭാഗത്തിലെ മാനേജ്‌മെന്റ് ആൻഡ് എക്‌സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്. അബുദാബിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്‌സ് ഡപ്യൂട്ടി ചെയർമാൻ തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്‌കാരം സമ്മാനിച്ചു.

16 വർഷത്തെ സമർപ്പണത്തിനുള്ള അംഗീകാരം
കഴിഞ്ഞ 16 വർഷമായി യുഎഇ തൊഴിൽ മേഖലയുടെ ഭാഗമായതിന് രാജ്യം നൽകുന്ന അംഗീകാരമായിട്ടാണ് താനീ പുരസ്‌കാരത്തെ കാണുന്നതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അനസ് പറഞ്ഞു. ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009ലാണ് യുഎഇയിൽ എത്തുന്നത്. അബുദാബി എൽഎൽഎച്ച് ഡേ കെയർ സെന്ററിൽ എച്ച്ആർ എക്‌സിക്യൂട്ടീവായി തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവാസ ജീവിതം പിന്നീട് സീനിയർ എച്ച്ആർ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജർ, റീജനൽ മാനേജർ എന്നീ തസ്തികകളിലേക്ക് വളർന്നു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version