Gulf

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ദീപക് മിത്തലിനെ നിയമിച്ചു

Published

on

അബുദാബി : യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ദീപക് മിത്തലിനെ നിയമിച്ചു. നിലവിലെ സ്ഥാനപതി സഞ്ജയ് സുധീറിനുപകരമായാണ് ദീപക് മിത്തൽ ചുമതലയേൽക്കുക.

1998-ലെ ഐഎഫ്എസ് ബാച്ചുകാരനായ ദീപക് മിത്തൽ മുൻപ് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു.

നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ്. അഫ്ഗാനിസ്താനിൽനിന്ന്‌ യുഎസ് സൈന്യത്തെ പിൻവലിച്ചതിനുശേഷം ഇന്ത്യയും താലിബാനും തമ്മിൽ ഔപചാരിക നയതന്ത്രബന്ധം സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version