അല്‍സിലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അര്‍ധരാത്രി 12:03നാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്.
അബുദാബിയും സൗദി അതിര്‍ത്തിയും തമ്മിലുള്ള പ്രദേശമായ അല്‍സിലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാരും അറിയിച്ചു. എന്നിരുന്നാലും ആളപായമോ സാരമായ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയ്ക്ക് അടിയിലുള്ള മൂന്നുകിലോമീറ്റര്‍ ആഴത്തിലാണെന്നും, സംഭവത്തെ തുടര്‍ന്ന് ആശങ്കയ്ക്ക് ആവശ്യമില്ലെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.