Gulf

മികച്ച തൊഴിൽ അന്തരീക്ഷമൊരുക്കാൻ ഷാർജ

Published

on

ഷാർജ : എമിറേറ്റിലെ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രകടനങ്ങൾ ഫലപ്രദമായി നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ (എസ്‌ഇസി) ചർച്ചചെയ്തു. ഷാർജ ഉപഭരണാധികാരിയും എസ്‌ഇസി ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ചനടന്ന യോഗത്തിലായിരുന്നു ചർച്ച.

ഷാർജയിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നിയമങ്ങളും ചട്ടങ്ങളും നവീകരിക്കുന്നതിന് കൗൺസിൽ അംഗീകാരംനൽകി. മനുഷ്യവിഭവശേഷിയിൽ കൂടുതൽശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ടനിയമങ്ങൾ കൗൺസിൽ അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version