Gulf

മലപ്പുറത്ത് നിപ്പ: 4 പഞ്ചായത്തുകളിൽ നിയന്ത്രണം, വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ; ജാഗ്രത

Published

on

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ 4 പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം, പൊതു സ്ഥലത്ത് മാസ്ക് നിർബന്ധമായും ധരിക്കണം, കൂടിച്ചേരലുകൾ പരമാവധി കുറയ്ക്കണം, വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മുതൽ വൈകിട്ട് 6 മണിവരെ മാത്രം പ്രവർത്തിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കരുത് തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version