Gulf

ബിഗ് ടിക്കറ്റ് 57 കോടി രൂപ സമ്മാനം ഇന്ത്യക്കാരന്

Published

on

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഒക്ടോബറിലെ 25 ദശലക്ഷം ദിർഹം (ഏകദേശം 57 കോടിയിലേറെ രൂപ) സമ്മാനം ഇന്ത്യക്കാരന്. തമിഴ്നാട് ചെന്നൈ സ്വദേശി ശരവണൻ വെങ്കിടാചലം(44) ആണ് ഏറ്റവു പുതിയ ഭാഗ്യവാൻ. ഇന്നലെ (നവംബർ 3ന്) നടന്ന തത്സമയ നറുക്കെടുപ്പിലാണ് ഇദ്ദേഹം വിജയിയായത്.

യുഎഇയിൽ എൻജിനീയറാണ് ശരവണൻ. അഞ്ചു വർഷം മുൻപ് ഒരു സഹപ്രവർത്തകന്റെ നിർബന്ധത്തിൽ ടിക്കറ്റ് എടുക്കാൻ തുടങ്ങിയതാണ് അദ്ദേഹം. കോളജ് കാലം മുതൽ ഭാഗ്യക്കുറി എടുക്കാറുണ്ടെന്നും സുഹൃത്തുക്കളോടൊപ്പം ചേർത്തും സ്വന്തമായും ടിക്കറ്റ് വാങ്ങുമെന്നും ശരവണൻ പറഞ്ഞു. സമ്മാനം നേടിയ വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ ശരവണൻ ഫോൺ എടുത്തിരുന്നില്ല. പിന്നീട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിളിച്ചപ്പോഴാണ് സത്യം മനസ്സിലാക്കിയത്. മകന്റെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ഭാവിക്കുമായി പണം വിനിയോഗിക്കാനാണ് തീരുമാനം.

തുകൂടാതെ, മറ്റ് നാലുപേർക്കും ഭാഗ്യം തുണച്ചു. ഷാർജയിൽ നിന്നുള്ള ലസാർ ജോസഫ് ബിഗ് വിൻ നറുക്കെടുപ്പിൽ 1,10,000 ദിർഹം നേടി. 10 വർഷമായി അബുദാബിയിൽ താമസിക്കുന്ന ത്യാഗരാജൻ പെരിയസ്വാമിക്ക് 1,30,000 ദിർഹം ലഭിച്ചു. ഇത് ഉപയോഗിച്ച് പുതിയ കാർ വാങ്ങാനാണ് പ്ലാൻ. സംഘമായി ടിക്കറ്റെടുത്ത മുഹമ്മദ് ഇല്യാസ്, ഇജാസ് യൂനസ് എന്നിവർക്കും ലക്ഷക്കണക്കിന് ദിർഹം സമ്മാനമായി ലഭിച്ചു. ഇവർ സമ്മാനം സുഹൃത്തുക്കളുമായി പങ്കിടാൻ തീരുമാനിച്ചിട്ടുണ്ട്. സ്വപ്ന കാർ നറുക്കെടുപ്പിൽ  അൽ ഐനിൽ താമസിക്കുന്ന ഒരു ബംഗ്ലദേശ് പ്രവാസിക്ക് നിസ്സാൻ പട്രോൾ കാറും ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version