Connect with us

Gulf

പകര്‍ച്ചവ്യാധികള്‍: പ്രതിരോധകുത്തിവെയ്പ്പുകള്‍ മുതിര്‍ന്നവര്‍ക്കും അനിവാര്യമാണെന്ന് ഐ.എം.എ

Published

on

പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധകുത്തിവെയ്പ്പുകള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന് ഐ.എം.എ കൊച്ചി. പകര്‍ച്ചവ്യാധികളുടെ വ്യാപനം വര്‍ധിക്കുന്നത് ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളായിണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പുകളിലൂടെ ഇത് പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കുന്നത് സര്‍ക്കാരിന്റെ പദ്ധതിയില്‍ വരണം. എങ്കില്‍ മാത്രമെ വാക്‌സിനുകളുടെ വില കുറയുകയുള്ളുവെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഐ.എം.എ കൊച്ചി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും സര്‍ക്കാര്‍ നല്‍കിയാല്‍ മാത്രമെ ഇത്തരം യജ്ഞങ്ങള്‍ പൂര്‍ണ്ണമായിവിജയിക്കുകയുള്ളുവെന്നും ഇവര്‍ വ്യക്തമാക്കി.

മാരകമായ പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള ശക്തി മനുഷ്യര്‍ക്ക് ലഭിക്കുന്നത് ജനിച്ചു വീഴുമ്പോള്‍ മുതല്‍ ലഭിക്കുന്ന പ്രതിരോധ കുത്തിവെയ്പുകളിലൂടെയാണ്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ പ്രതിരോധ കുത്തിവെയ്പുകള്‍ നിര്‍ണായ പങ്കാണ് വഹിക്കുന്നത്. യൂണിവേഴ്‌സല്‍ ഇമ്മ്യുണൈസേഷന്‍ നടപ്പിലായതിനു ശേഷം മരണകാരണമായിട്ടുള്ള അണുബാധ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ജനിച്ചു വീഴുന്ന മുഴുവന്‍ കുട്ടികള്‍ക്കും അണുബാധകള്‍ ഉണ്ടാകണമെന്നില്ല. അണുബാധകള്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള വാക്‌സിനുകള്‍ സുരക്ഷിത കവചം ഒരുക്കുമെന്നും ഐ.എം.എ കൊച്ചി

ഭാരവാഹികള്‍ വ്യക്തമാക്കി. എല്ലാ രോഗങ്ങള്‍ക്കും വാക്‌സിനുകള്‍ ലഭ്യമല്ല. അതേ സമയം ചില രോഗങ്ങള്‍ വാക്‌സിനുകള്‍ കൊണ്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും. 22 രോഗങ്ങള്‍ തടയാനുള്ള കുത്തിവെയ്പുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. മുതിര്‍ന്നവരുടെ വാക്‌സിനേഷനു ആരും തന്നെ പ്രാധാന്യം കൊടുക്കാറില്ല. പ്രതിരോധ വാക്‌സിന്‍ കുട്ടികള്‍ക്കുളളതാണെന്നും മുതിര്‍ന്നവര്‍ക്ക് ഇത് ആവശ്യമില്ലെന്നുമാണ് പലരുടെയും ധാരണ. ഇത് ശരിയല്ല. പ്രായം കൂടുന്നതനുസരിച്ച് ഒരോരുത്തരുടെയും പ്രതിരോധ ശക്തി കുറഞ്ഞുകൊണ്ടിരിക്കും, അതിനനുസരിച്ച് രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ വാക്‌സിനുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. പ്രതിരോധ ശേഷി കുറയുമ്പോഴാണ് അണുബാധയുണ്ടാകുന്നത്.

എല്ലാ അണുബാധകളെയും തടയാന്‍ വാക്‌സിനുകള്‍ക്ക് കഴിയില്ല. ചില അണുബാധകള്‍ക്ക് ഫലപ്രദമാകുമ്പോള്‍ മറ്റു ചിലതിന് പൂര്‍ണ്ണതോതില്‍ സാധ്യമാകണമെന്നില്ല. കോവിഡ് വാക്‌സിന് ആറു മാസത്തിനപ്പുറത്തേയ്ക്ക് അണുബാധ തടയാന്‍ കഴിയില്ലെങ്കിലും വാക്‌സിന്‍ എടുത്തവരില്‍ വീണ്ടും അണുബാധയുണ്ടായാല്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കും. അതേസമയം ചിക്കന്‍ പോക്‌സ്, ഹെപ്പറ്റൈറ്റിസ് എ, ബി വാക്‌സിനുകള്‍ എടുത്താല്‍ പിന്നീട് രോഗം വരില്ല. പല വാക്‌സിനുകളും പല രീതിയിലുള്ള സംരക്ഷണമാണ് നല്‍കുന്നത്. വളരെ അപൂര്‍വമായ രോഗങ്ങളെ വാക്‌സിന്‍ കൊണ്ട് തടയാന്‍ കഴിയില്ല. ഗുരുതരമായതും വാക്‌സിന്‍ കൊണ്ട് തടുക്കാനാകുന്നതും താരതമ്യേന സാധാരണവുമായ രോഗങ്ങള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ സാധ്യമാകുന്നത്.

അതേസമയംതന്നെ വാക്‌സിന്‍ സ്വീകാര്യമായിരിക്കുകയും സുരക്ഷിതമായിരിക്കുകയും വേണം. ഇന്‍ഫ്ളുവന്‍സ, ഹെപ്പറ്റൈറ്റിസ്(മഞ്ഞപ്പിത്തം), ചിക്കന്‍പോക്‌സ്, ഷിംഗിള്‍സ്, ബാക്ടീരിയല്‍ ന്യുമോണിയ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകള്‍ ഫലപ്രദമാണ്. പ്രായമവര്‍ ഈ വാക്‌സിനുകള്‍ സ്വീകരിക്കുന്നത് ഏറെ ഉത്തമമായിരിക്കും. ഒമ്പതിനും 26 നുമിടയില്‍ പ്രായമുള്ള കുട്ടികളും യുവതിയുവാക്കള്‍ക്കും ഹ്യുമന്‍ പാപ്പിലോമ വൈറസിനെതിരെയുള്ള എച്ച്പിവി വാക്‌സിന്‍ എടുക്കുന്നത് ഏറെ ഗുണകരമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾക്ക്. സ്ത്രീകളിലെ ഗര്‍ഭാശയമുഖ ക്യാന്‍സറിനെതിരെയുളള മികച്ച വാക്‌സിനാണിത്.

ചെറിയ കുട്ടികള്‍ മുതല്‍ വലിയ കുട്ടികള്‍ക്കുവരെ വ്യാപകമായി ഉണ്ടാകുന്ന രോഗമാണ് ന്യൂമോണിയ. ഇന്ന് പലപ്പോഴും വലിയ അപകടകാരിയായി മാറുന്നുണ്ട്. ഇതിനെ ഫലപ്രദമായി തടയുന്നതിനുളള വാക്‌സിന്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ പ്രത്യേകിച്ച് 60 വയസ് കഴിഞ്ഞവര്‍ നിര്‍ബന്ധമായും ഈ വാക്‌സിന്‍ എടുക്കുന്നത് വലിയ തോതില്‍ ഗുണം ചെയ്യും. വാക്‌സിനുകള്‍ക്കുവേണ്ടി ചിലവാക്കുന്ന തുക അത്തരം രോഗത്തിന്റെ ചികിക്സാച്ചെലവിന്റെ എത്രോയെ ചെറുതാണെന്ന കാര്യം ഓര്‍ക്കണം. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരമാകുമ്പോള്‍ കരള്‍ മാറ്റിവെയ്ക്കുകയല്ലാതെ മറ്റൊരു മാര്‍​ഗവുമില്ല. എത്രയോ ലക്ഷങ്ങളായിരിക്കും അതിനുവേണ്ടി വരികയെന്ന കാര്യം ഓര്‍ക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ 7,326 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ 49 പേര്‍ മരിച്ചതായിട്ടാണ് ഒദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എലിപ്പെനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ നിലവില്‍ വാക്‌സിനുകളില്ല. എലിപ്പെനിയ്‌ക്കേതിരെ പ്രതിരോധ ഗുളിക ഉണ്ട്. ഡെങ്കിപ്പനിക്കെതിരെയുള്ള വാക്‌സിനു ട്രയല്‍ സ്‌റ്റേജിലാണെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ഐ.എം.എ കൊച്ചിന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Gulf

പ്രയത്നങ്ങളുടെ പൊൻതിളക്കം

Published

on

By

അക്ഷയ തൃതിയയിൽ “നവ്യ” കളക്ഷൻ അവതരിപ്പിച്ച് തനിഷ്ക് പ്രമുഖ ഇന്ത്യൻ ജുവൽറി ബ്രാൻഡായ തനിഷ്ക് “നവ്യ” എന്ന പേരിൽ പുതിയ ഗോൾഡ്, ഡയമണ്ട് കളക്ഷൻ അവതരിപ്പിച്ചു. അക്ഷയ തൃതിയയോട് അനുബന്ധിച്ചാണ് കളക്ഷൻ പുറത്തിറക്കുക.അചഞ്ചലമായ പ്രയത്നം നൽകുന്ന തിളക്കമാണ് പുതിയ ജുവൽറി കളക്ഷന്റെ പ്രചോദനം. ഇത് ജി.സി.സി, അന്താരാഷ്ട്ര വിപണികളിലെ ഇന്ത്യൻ ഉപയോക്താക്കൾക്ക് എളുപ്പം ഉൾക്കൊള്ളുന്ന ഒന്നുകൂടെയാണെന്ന് തനിഷ്ക് പറയുന്നു.

ആദ്യമായി വീട്ടിലേക്ക് അയച്ച ശമ്പളം, ജീവിതം അർത്ഥവത്താക്കാൻ വീട്ടിൽനിന്നും മാറി ജീവിച്ച ഒരു ദശകം… ഇതുപോലെയുള്ള മുഹൂർത്തങ്ങളുടെ പ്രതിഫലനമാകും ജുവൽറി കളക്ഷൻഒരുമിച്ചോ ഓരോന്നായോ ഇടാവുന്ന തരത്തിലുള്ള ഡിസൈനുകളിലാണ് നവ്യ എത്തുന്നത്. ഇത് ജീവിതത്തിന്റെ ഓരോ അദ്ധ്യായങ്ങളും നാഴികക്കല്ലുകളുംപോലെ ശോഭനമാകുന്നു.

പാരമ്പര്യവും ആധുനീകതയും ഒന്നിക്കുന്നതാണ് സ്വർണത്തിലും വജ്രത്തിലുമുള്ള ഡിസൈൻ.

“ഈ ആഭരണങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നത് ജീവിതത്തിൽ വലിയ പ്രയത്നങ്ങൾ നടത്തിയവർക്കുവേണ്ടിയാണ്. കരിയർ, കുടുംബം, ജീവിതങ്ങൾ ഇതെല്ലാം ഒരുപാട് ദൂരെ നിന്ന് അവർ സാക്ഷാത്കരിച്ചു. അതാണ് നവ്യ പ്രതിഫലിപ്പിക്കുന്നത്. ഇത് നിങ്ങൾ വാങ്ങുന്ന ഒന്നല്ല, നേടുന്നതാണ്. പ്രയത്നത്തിന്റെ അചഞ്ചലത തിളങ്ങുകയാണ്.” – ടൈറ്റൻ കമ്പനി ലിമിറ്റഡ് അന്താരാഷട്ര ജുവൽറി ബിസിനസ് തലവൻ ആദിത്യ സിങ് പറഞ്ഞു

Continue Reading

Gulf

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ ‘പൂരം’ പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു: കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

Published

on

By

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ‘പൂരം’ (POORAM) ഇനി നേരിട്ട് ഷോപ്പുകളിൽ നിന്നും വാങ്ങാം. ഇതിനായി കോറൽ പെർഫ്യൂം ഇൻഡസ്ട്രി എൽഎൽസിയുമായി (Coral Perfume Industry LLC) റമിലിയോ ധാരണാപത്രം ഒപ്പുവെച്ചു.
ഈ കരാർ പ്രകാരം, യുഎഇയിലെയും കേരളത്തിലെയും കോറൽ പെർഫ്യൂംസ് ഔട്ട്‌ലെറ്റുകളിലൂടെ ‘പൂരം’ ലഭ്യമാകും. ഷാർജ സിറ്റി സെന്ററിലെ പുതിയ ബ്രാഞ്ചിലൂടെയാണ് ഇതിന്റെ ഇൻ-സ്റ്റോർ വിൽപ്പന ആരംഭിക്കുന്നത്. തുടർന്ന് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

തൃശ്ശൂർ പൂരം സീസണിനോട് അനുബന്ധിച്ചാണ് ഈ വിപുലീകരണം നടക്കുന്നത്. ആഗോളതലത്തിൽ, പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കിടയിലുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് ഈ നീക്കം. മിഡിൽ ഈസ്റ്റിന് പുറമെ യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നും ഈ പെർഫ്യൂം നു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Holidays & Seasonal Events
റമിലിയോ ടീം വ്യക്തമാക്കിയത്: “കേരളത്തിന്റെ ആഘോഷപ്പൊലിമയോടുള്ള ആദരവായാണ് ‘പൂരം’ വിഭാവനം ചെയ്തത്. പ്രവാസികൾക്കിടയിൽ ഇതിന് ലഭിച്ച സ്വീകാര്യത ഏറെ സന്തോഷകരമാണ്. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഞങ്ങളുടെ ഉൽപ്പന്നം ലഭ്യമാക്കാൻ സാധിക്കും. ഈ സമയത്ത് കേരളത്തിൽ ഇത് അവതരിപ്പിക്കുന്നത് ഏറെ അർത്ഥവത്താണ്.”
കോറൽ പെർഫ്യൂംസ് മാനേജിംഗ് ഡയറക്ടർ ഷിബി എം തമ്പി പറഞ്ഞു:
“യുഎഇയിലെ ഉപഭോക്താക്കൾക്കിടയിൽ ‘പൂരം’ ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള ഈ വിപുലീകരണം തന്ത്രപരവും സാംസ്‌കാരികവുമായ ഒരു മുന്നേറ്റമാണ്. ഷാർജയിൽ തുടങ്ങി യുഎഇയിലെ മറ്റ് ശാഖകളിലേക്കും, തുടർന്ന് തൃശ്ശൂർ, കൊച്ചി, ആലപ്പുഴ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിപണികളിലേക്കും ഞങ്ങൾ ഇത് എത്തിക്കും.”
അടുത്ത 12 മാസത്തിനുള്ളിൽ റീട്ടെയിൽ വരുമാനത്തിൽ 2 മില്യൺ യുഎസ് ഡോളർ മറികടക്കുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. യുഎഇ, യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങ
ളിലേക്ക് വിപുലമായ വിപണന തന്ത്രമാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.
കൂടാതെ, മലയാളികൾക്കായി പ്രത്യേകമായി തയ്യാറാക്കുന്ന പുതിയ പെർഫ്യൂം വകഭേദങ്ങളും റമിലിയോ ഉടൻ പുറത്തിറക്കും. ഇതിനോടകം തന്നെ വിപണിയിൽ ഈ പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. റമിലിയോയുടെ ‘പൂരം’ – ആഘോഷങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകത്തിനായി സമർപ്പിക്കുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.