വിമാനത്താവളത്തിലെ പ്രാർത്ഥനാ ഹാളിൽ ബോംബുവെച്ചു എന്നാണ് ഭീഷണിയിലുണ്ടായിരുന്നത് പോലീസും സി ഐ എസ് എഫ് ഉദ്യോഗസ്ഥരും വിമാനത്താവളം അരിച്ചു പെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാനത്താവളത്തിൻ്റെ പി ആർ ഒയുടെ മെയിലിലേക്കാണ് ഭീഷണിസന്ദേശം എത്തിയത് പ്രാർത്ഥനാ ഹാളിൽ 2 പൈപ്പ് ബോംബുകൾ വെച്ചുവെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത് 3 തവണ വിമാനത്താവളവും പരിസര പ്രദേശങ്ങളും അരിച്ചു പെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല ബോംബ് ഭീഷണി വ്യാജമായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.