Gulf

ദുബായ് വിമാനത്താവളത്തിലെ യാത്രാ നവീകരണം പഠിക്കാൻ ചൈനീസ് ഉന്നതസംഘം എത്തി

Published

on

ദുബായ്:സ്മാർട്ട് ഇമിഗ്രേഷൻ രംഗത്തെ മികച്ച പ്രവർത്തന രീതികളും അനുഭവങ്ങളും മനസ്സിലാക്കുന്നതിനായി ചൈനയുടെ നാഷണൽ ഇമിഗ്രേഷൻ അഡ്മിനിസ്‌ട്രേഷനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ജി ഡി ആർ എഫ് എ ദുബായ് സന്ദർശിച്ചു.അഡ്മിനിസ്‌ട്രേഷൻ ഡയറക്‌ടർ ജനറൽ ലിയു സിഖിയാങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് – ടെർമിനൽ 3-ൽ ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.യാത്രാ നവീകരണത്തിൽ ദുബായുടെ ഏറ്റവും പുതിയ യാത്ര സേവന സൗകര്യമായ “റെഡ് കാർപ്പെറ്റ് ഇമിഗ്രേഷൻ കോറിഡോർ’ പോലുള്ള നൂതന സംവിധാനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം.

സന്ദർശനം ഔപചാരിക സ്വീകരണ ചടങ്ങോടെ ആരംഭിച്ചു, തുടർന്ന് എയർപോർട്ടിലെ സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ ഓപ്പറേഷൻസ് റൂമിലേക്ക് സംഘത്തെ കൊണ്ടുപോയി. ജിഡിആർഎഫ്എ ദുബായ് ഉദ്യോഗസ്ഥർ ഇന്റലിജന്റ് മോണിറ്ററിംഗ്, ഡാറ്റാ അനലിറ്റിക്സ് സംവിധാനങ്ങൾ, 40% കാത്തിരിപ്പ് സമയം കുറച്ച നൂതന സാങ്കേതികവിദ്യകൾ, തിരച്ചിലിൽ ഉള്ളവരെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ നടപടികൾ, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികൾ, യാത്രക്കാരുടെ മുൻകൂർ പരിശോധനാ സംവിധാനം എന്നിവ അവതരിപ്പിച്ചു. ഇത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO), അന്താരാഷ്ട്ര എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) എന്നിവയുടെ മാനദണ്ഡങ്ങളുമായി പൂർണമായും യോജിക്കുന്നു.പുതിയ തലമുറ സ്മാർട്ട് ഗേറ്റുകളും തടസ്സരഹിത കോറിഡോറുകളും 9 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു, ഇത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ കാര്യക്ഷമതയിൽ ആഗോള മോഡലാക്കുന്നു.

“റെഡ് കാർപെറ്റ്” അനുഭവം

ടെർമിനൽ 3-ലെ ബിസിനസ് ക്ലാസ് ഡിപ്പാർച്ചർ ഹാളിലെ “റെഡ് കാർപെറ്റ്” സന്ദർശനത്തിന്റെ പ്രധാന ആകർഷണമായിരുന്നു. ലോകത്തിലെ ആദ്യത്തെ സ്മാർട്ട് കോറിഡോർ ആയ ഇത്, പാസ്പോർട്ട് മറ്റു യാത്ര രേഖകളെ ഒന്നും കാണിക്കാതെ നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാരെ അനുവദിക്കുന്നു. ഒന്നിലധികം യാത്രക്കാരെ ഒരേസമയം പ്രോസസ്സ് ചെയ്യാൻ കഴിവുള്ള അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഇതിൽ ഉപയോഗിക്കുന്നു. തത്സമയ പ്രദർശനത്തിനിടെ, ചൈനീസ് സംഘം ദുബായ് വിമാനത്താവളത്തിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ മികവിനെ പ്രശംസിച്ചു. ദുബായ് മോഡൽ ആഗോള മാനദണ്ഡമാണെന്ന് അവർ അഭിപ്രായപ്പെടുകയും, ചൈനയുടെ സംവിധാനങ്ങൾ യുഎഇയുടെ അനുഭവവുമായി സമന്വയിപ്പിച്ച് അന്താരാഷ്ട്ര യാത്രാ സുരക്ഷയും സുരക്ഷിതത്വവും വർധിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

യുഎഇ, പ്രത്യേകിച്ച് ദുബായ് നഗരം പയനിയറിംഗ് ഗവൺമെന്റ് പ്രാക്ടീസുകൾക്ക് ആഗോള പ്രചോദനമായി മാറിയെന്നും, വിമാനത്താവള യാത്രാ ഇക്കോസിസ്റ്റം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുന്നതിന്റെ സമഗ്ര മാതൃകയാണെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു. “റെഡ് കാർപെറ്റ്”സംവിധാനം ദുബായുടെ യാത്രാ അനുഭവത്തെ നവീകരിക്കാനുള്ള ദർശനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, ഇത് നൂതനത്വവും മനുഷ്യസ്പർശവും സംയോജിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.അന്താരാഷ്ട്ര സംഘങ്ങളുമായുള്ള വൈദഗ്ധ്യ വിനിമയം ജിഡിആർഎഫ്എ ദുബായുടെ ആഗോള യാത്രയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളിയായുള്ള പങ്കിനെ ശക്തിപ്പെടുത്തുന്നുവെന്നും അൽ മർറി കൂട്ടിച്ചേർത്തു.

ഈ സന്ദർശനം ജിഡിആർഎഫ്എ ദുബായുടെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും, വൈദഗ്ധ്യം പങ്കുവെക്കാനും, ദുബായിനെ ഭാവി യാത്രാ അനുഭവങ്ങളുടെ മുൻനിര ആഗോള കേന്ദ്രമായി ഉറപ്പിക്കാനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും നൂതനവും സുരക്ഷിതവുമായ യാത്രാ കവാടങ്ങളിലൊന്നായി ദുബായ്‌ക്ക് ആഗോള വിശ്വാസം വർധിപ്പിക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version