Gulf

ദുബായ് മെട്രോ ബ്ലൂ ലൈനിന് തുടക്കം കുറിച്ചു

Published

on

ദുബായുടെ ഗതാഗത ഭൂപടത്തിൽ വിപ്ലവം സൃഷ്ടിച്ച ദുബായ് മെട്രോയുടെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച്  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബ്ലൂ ലൈൻ പദ്ധതിയുടെ ആദ്യ സ്റ്റേഷന് തറക്കല്ലിട്ടു. മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി 1 & 2, സിലിക്കൺ ഒയാസീസ്, അക്കാദമിക് സിറ്റി, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ഫെസ്റ്റിവൽ സിറ്റി എന്നീ പ്രദേശങ്ങളെ ബന്ധപ്പെടുത്തിയാണ് ബ്ലു ലെയ്ൻ കടന്നുപോവുക.

മറ്റ് പദ്ധതികളിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന ഈ സംരംഭം 2029 സെപ്റ്റംബർ 9-ന് ദുബായ് മെട്രോയുടെ 20-ാംവാർഷികത്തിൽ യാത്രക്കാർക്ക് തുറന്ന് കൊടുക്കും. 2009 സെപ്റ്റംബർ 9-നാണ് ദുബായ് മെട്രോ യാഥാർഥ്യമായത്. നിലവിൽ റെഡ്, ഗ്രീൻ ലൈനുകളിൽ ട്രെയിനുകൾ സർവീസ് നടത്തുന്നു.

ലോകത്തെ ഏറ്റവും ഉയരമുള്ള മെട്രോ സ്‌റ്റേഷൻ

ഇമാർ പ്രോപർട്ടീസ് സ്‌റ്റേഷൻ എന്ന പേരിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള മെട്രോ സ്റ്റേഷന്റെ ഡിസൈൻ ചടങ്ങിൽ അവതരിപ്പിച്ചു. 74 മീറ്റർ ഉയരത്തിൽ പണിതുയർത്തുന്ന ഈ സ്റ്റേഷൻ സൗന്ദര്യപരമായും ഉപയോഗപ്രദമായും വേറിട്ടതാണ്. സ്വർണ സിലിണ്ടർ മാതൃകയിൽ ഒരുക്കിയ സ്റ്റേഷന്റെ രൂപകൽപന തയാറാക്കിയത് അമേരിക്കൻ ആർക്കിടെക്‌ചർ സ്ഥാപനം സ്കിഡ്സ്മോർ, ഓവിൻഗ്‌സ് ആൻഡ് മെറിൽ (എസ്ഒഎം) ആണ്. ഇവർ തയാറാക്കിയ മറ്റ് പ്രധാന കെട്ടിടങ്ങളിൽ ബുർജ് ഖലീഫ, സെിയേഴ്‌സ് ടവർ (ഷിക്കാഗോ), ഒളിംപിക് ടവർ (ന്യൂയോർക്ക്) എന്നിവയും ഉൾപ്പെടുന്നു.
. പ്രതിദിനം 1.6 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും യാത്രാക്കാർക്കും നഗരവാസികൾക്കുമായി 11,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലുള്ള ഈ സ്റ്റേഷൻ പ്രതിദിനം 1.6 ലക്ഷം യാത്രക്കാർ കൈകാര്യം ചെയ്യാനാകുന്ന വിധത്തിലാണ് രൂപകൽപന ചെയ്തത്. 2040 വരെ 70,000 യാത്രക്കാർ പ്രതിദിനം ഉപയോഗിക്കുമെന്നാണ് കണക്കുകൾ. ദുബായ് ക്രീക്ക് ഹാർബറിലെ 40,000 ത്തോളം താമസക്കാർക്കും സന്ദർശകർക്കും സ്‌റ്റേഷൻ്റെ വലിയ പ്രയോജനം ഉണ്ടാകുമെന്നു അധികൃതർ വ്യക്തമാക്കി.

സ്റ്റേഷനുകളെക്കുറിച്ച് അറിയാം

ആകെ ദൈർഘ്യം: 30 കിലോമീറ്റർ

സ്റ്റേഷനുകൾ: ആകെ14 (3

ഇന്റർചേഞ്ച് റ്റേഷനുകൾ ഉൾപ്പെടെ)

ട്രെയിൻ: 28

. പുതിയ ഡിസ്ട്രിക്‌ടുകൾ: മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1 ആൻഡ് 2, സിലിക്കൺ ഒസീസ്, അക്കാദമിക് സിറ്റി, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ഫെസ്‌റ്റിവൽ സിറ്റി.

2029 ൽ യാത്രക്കാർ: പ്രതിദിനം 2 ലക്ഷം.

2040 ൽ പ്രതീക്ഷ: 3.2 ലക്ഷം

ഗതാഗതക്കുരുക്ക് കുറവ്: 20% വരെ
പദ്ധതിയുടെ മൊത്തം ചെലവ് 20.5 ബില്യൻ ദിർഹം ആയി കണക്കാക്കപ്പെടുന്നു. 2030 വരെ 56 ദശലക്ഷം ദിർഹം ലാഭം ഉണ്ടാകുമെന്നുമാണ് കരുതുന്നത്. പദ്ധതി പൂർണമായും പ്ലാറ്റിനം ഗ്രീൻ ബിൽഡിങ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പിലാക്കുന്നത്. ദുബായിൽ ഇതാദ്യമാണ് ഇത്തരമൊരു ഗതാഗത പദ്ധതി. അടുത്ത 5 വർഷത്തിനുള്ളിൽ ദുബായുടെ മുഖമുദ്രയായി മാറാൻ സാധ്യതയുള്ള ഈ പദ്ധതി, നഗരത്തിന്റെ ദീർഘകാല വികസന മാതൃകയായ ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായിട്ടാണ് മുന്നോട്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version