Gulf

ദുബായ് ടൂറിസത്തിന്‍റെ പരസ്യചിത്രത്തില്‍ തിളങ്ങി കോലിയും അനുഷ്കയും

Published

on

ലണ്ടനിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദുബായ് ടൂറിസത്തിന്‍റെ പുതിയ പരസ്യചിത്രത്തില്‍ തിളങ്ങി  ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശ‍ർമയും. ദുബായ്  ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്‍റെ (ഡിഇടി) ഭാഗമായ ദുബായ് കോർപ്പറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് ഒരുക്കിയ ദുബായ്, റെഡി ഫോർ എ സർപ്രൈസ് ക്യാംപെയ്നിലാണ് ദമ്പതികളെത്തിയിരിക്കുന്നത്. ഞായറാഴ്ച റിലീസ് ചെയ്ത പരസ്യചിത്രം ഇതിനകം ഒട്ടറെ പേർ കണ്ടുകഴിഞ്ഞു. ദുബായ് നഗരത്തിന്‍റെ പ്രശസ്തമായ ആകർഷണങ്ങള്‍ക്കപ്പുറം ഓരോ കാഴ്ചകളുമെങ്ങനെ വ്യക്തിഗത അനുഭവങ്ങളാകുന്നുവെന്നതാണ് പരസ്യചിത്രം പറയുന്നത്.

ദുബായിലെ ഓരോ കാഴ്ചകളും അതീവ സുന്ദരമായി അവതരിപ്പിച്ചിരിക്കുകയാണ് 3.46 മിനിറ്റുളള പരസ്യചിത്രത്തില്‍. ദുബായുടെ ദൃശ്യഭംഗിയിലും വിരാട് അനുഷ്ക പ്രണയമാധുരിയിലും സമ്പന്നമാണ് പരസ്യചിത്രം.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 360 ഡിഗ്രി ഇന്‍ഫിനിറ്റി പൂളായ ഓറ സ്കൈപൂളില്‍ നിന്നാണ് വിരാട് അനുഷ്ക യാത്ര ആരംഭിക്കുന്നത്.

“തീന്‍ മേശയിലെ വൈവിധ്യത്തിലേക്ക്, മരുഭൂമിയുടെ അത്യാകർഷകമായ സൗന്ദര്യത്തിലേക്ക്, രാത്രിയുടെ മാദകഭംഗിയിലേക്ക്, പ്രണയത്തോടെ സഞ്ചരിക്കുകയാണ് ഇരുവരും. ബുർജ് ഖലീഫ ഉള്‍പ്പടെ നഗരത്തിലെ പ്രധാന ആകർഷണങ്ങള്‍ വിഡിയോയിലുണ്ടെങ്കിലും,  വിരാട് അനുഷ്ക പ്രണയ ജോഡികളുടെ ബന്ധത്തിന്‍റെ ഇഴയടുപ്പം അതിലേറെ ഹൃദ്യമായി കാഴ്ചക്കാരന് അനുഭവപ്പെടും.

പാരാസെയിലിങ് ഉള്‍പ്പടെ അനുഭവിച്ചറിയേണ്ട കാഴ്ചകളിലൂടെയുളള സഞ്ചാരമാണ് പരസ്യചിത്രം.ദുബായിലെ ആകർഷണങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല, രണ്ട് അവധിക്കാലങ്ങള്‍ ഒരിക്കലും ഒരുപോലെയുമാവില്ല, പ്രിയപ്പെട്ടവരെ അദ്ഭുതപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറാണോയെന്നതാണ് പരസ്യചിത്രത്തിന്‍റെ കാതല്‍.”

വിരാട് അനുഷ്ക പ്രണയജോഡികളുടെ ഹൃദയസ്പർശിയായ പ്രകടനം പരസ്യചിത്രത്തിന് കൂടുതൽ മിഴിവേകുന്നു. പരസ്യചിത്രത്തിനുളള ആരാധകരുടെ പ്രതികരണവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് ദുബായ്. എന്നാൽ അതുമാത്രമല്ല ദുബായ്, പ്രണയവും സൗഹൃദങ്ങളും ആഘോഷിക്കാനുളള ഇടം കൂടിയാണ് ദുബായ് എന്ന് പരസ്യചിത്രം ഓർമിപ്പിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version