Gulf

ദുബായ്: കനത്ത ചൂടിൽ ആശ്വാസമേകാൻ തൊഴിലാളികൾക്ക് 2 മില്യൺ ഐസ്ക്രീമും ജ്യൂസും സൗജന്യമായി വിതരണം ചെയ്യും

Published

on

കനത്ത ചൂടിൽ ആശ്വാസമേകാൻ ദുബായിലുടനീളമുള്ള തൊഴിലാളികൾക്ക് 2 മില്യൺ ഐസ്ക്രീമും ജ്യൂസും സൗജന്യമായി വിതരണം ചെയ്യാൻ അൽ ഫ്രീജ് ഫ്രിഡ്ജ്‌
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI ), സുഖിയ യുഎഇ, യുഎഇ ഫുഡ് ബാങ്ക് എന്നിവയുമായി സഹകരിച്ച് ദുബായിലുടനീളമുള്ള തൊഴിലാളികൾക്ക് ഫെർജാൻ ദുബായ് “അൽ ഫ്രീജ് ഫ്രിഡ്‌ജ്” കാമ്പെയ്‌നിൻ്റെ രണ്ടാമത്തെ സീസണായ ഈ വർഷം 2 മില്യൺ കുപ്പി തണുത്ത വെള്ളം, ജ്യൂസുകൾ, ഫ്രോസൺ ട്രീറ്റുകൾ, ഐസ്ക്രീം എന്നിവ വിതരണം ചെയ്യും.
കഴിഞ്ഞ വർഷം, ഈ കാമ്പെയ്ന‌ിലൂടെ തൊഴിലാളികൾക്ക് 1 മില്യൺ റിഫ്രഷ്മെന്റ് പായ്ക്കുകൾ വിതരണം ചെയ്തിരുന്നു. കാമ്പെയ്നിന്റെ നടത്തിപ്പിനായി ദുബായിലുടനീളം റഫ്രിജറേറ്റഡ് വാഹനങ്ങളും, തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ സ്റ്റോക്ക് ചെയ്ത ഫ്രിഡ്‌ജുകൾ സ്ഥാപിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version