Gulf

ദുബായിലെ നായിഫ് ഏരിയയിലെ ഹോട്ടലിൽ തീപിടിത്തം. രണ്ട് പേർ മരിച്ചു

Published

on

ദുബായിലെ നായിഫ് ഏരിയയിലെ ഹോട്ടലിൽ തീപിടിത്തം. രണ്ട് പേർ മരിച്ചതായി ദുബായ് മീഡിയ ഓഫീസ് ശനിയാഴ്ച അറിയിച്ചു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ഇരുവരും മരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ, ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version